നിങ്ങൾ വിളക്ക് കത്തിക്കുന്നവരാണ് എങ്കിൽ ഇക്കാര്യങ്ങൾ അറിയാതെ പോകരുത്…

ഹൈന്ദവ പാരമ്പര്യം അനുസരിച്ച് വീടുകളിൽ അതിരാവിലെയും സന്ധ്യാസമയത്തും നിലവിളക്ക് കത്തിക്കുന്ന പതിവുണ്ട്. ഇത്തരത്തിൽ നിലവിളക്ക് കത്തിക്കുമ്പോൾ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്എന്ന് നിങ്ങൾക്കറിയാമോ? ഒരുപാട് കാര്യങ്ങൾ വിളക്കിനെ കുറിച്ച് നമുക്ക് അറിയേണ്ടതായിട്ടുണ്ട്. പ്രത്യേകമായി തന്നെ വിളക്ക് വയ്ക്കുമ്പോൾ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്നല്ലേ. എണ്ണ ഒഴിച്ചതിനു ശേഷം മാത്രമേ വിളക്കിൽ തിരി വയ്ക്കാവൂ. കൂടാതെ വിളക്ക് കത്തിക്കുമ്പോൾ തിരി പൊട്ടിത്തെറിക്കാതെയും ശാന്തമായി കത്തേണ്ടതാണ്.

   

കൂടാതെ വിളക്കിലെ തിരി ഒരിക്കലും ആളിക്കത്താനായി അനുവദിക്കാനും പാടുള്ളതല്ല. കൂടാതെ വിളക്ക് എങ്ങനെ കത്തിക്കണം എന്നതിൽ പ്രാധാന്യമുണ്ട്. അഞ്ചു തിരിയിട്ട് ഭദ്രദീപം തെളിയിക്കുന്നത് ഏറെ ശുഭകരമാണ്. ഇത് ഏറെ ഗുണകരവും പ്രാധാന്യവും അർഹിക്കുന്നതാണ്. രാവിലെ സൂര്യൻ ഉദിക്കുന്നതിനു മുൻപായി വിളക്ക് തെളിയിക്കുകയും സന്ധ്യാസമയത്ത് സൂര്യൻ അസ്തമിക്കുന്നതിന് മുൻപായി വിളക്ക് തെളിയിക്കുകയും ചെയ്യേണ്ടത് തന്നെയാണ്. സന്ധ്യാസമയത്ത് നമ്മുടെ.

വീടുകളിൽ നെഗറ്റീവ് എനർജി ഉണ്ടാക്കാൻ ആയിട്ടുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ ഇത്തരത്തിൽ നമ്മുടെ വീടുകളിൽ വിളക്ക് തെളിയിക്കുമ്പോൾ നെഗറ്റീവ് ഊർജ്ജത്തെ നിർമ്മാർജനം ചെയ്യുകയും പോസിറ്റീവ് ഊർജ്ജത്തെ ആകിരണം ചെയ്യുകയും ചെയ്യുന്നു. വിളക്ക് വയ്ക്കുന്ന പൂജാമുറി വളരെയധികം വൃത്തിയോടുകൂടി സൂക്ഷിക്കേണ്ടതാണ്. പൂജാമുറി വൃത്തിയാക്കുന്നത് പോലെ തന്നെ വിളക്കും വൃത്തിയാക്കേണ്ടതാണ്. വിളക്ക് എപ്പോഴും തുടച്ചു വൃത്തിയാക്കി അതിൽ വെള്ളം എല്ലാം തുടച്ചുനീക്കേണ്ടതാണ്.

തലേദിവസത്തെ എണ്ണയും തിരിയും ഒരിക്കലും ഉപയോഗിക്കാൻ പാടുള്ളതല്ല. കൂടാതെ വിളക്ക് കത്തുമ്പോൾ കരിന്തിരി കത്തുന്നതും അനുവദിച്ചുകൂടാ. വിളക്ക് കൊളുത്തി അല്പസമയത്തിനകം വിളക്ക് അണയ്ക്കാൻ പാടുള്ളതല്ല. എങ്ങനെ പോയാലും ഒരു മണിക്കൂർ എങ്കിലും വിളക്ക് കത്തിയിരിക്കണം. വിളക്ക് കത്തിച്ചതിനു ശേഷം വിളക്ക് അണയ്ക്കുമ്പോൾ എണ്ണയിൽ തിരിതാഴ്ത്തി വേണം അണക്കാൻ. അതായത് സൂര്യൻ കടലിൽ ആഴ്ന്നു പോകുന്നതുപോലെ. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.