രണ്ടു വയസ്സുകാരി അമ്മയുടെ ജീവൻ രക്ഷിച്ചത് എങ്ങനെ എന്നറിയേണ്ടേ…

സംഭവം നടക്കുന്നത് ഉത്തർപ്രദേശിലുള്ള ഒരു റെയിൽവേ സ്റ്റേഷനിലാണ്. അവിടെ രണ്ടു വയസ്സുകാരിയായ ഒരു കുഞ്ഞ് പിച്ച വെച്ചുകൊണ്ട് അലറി കരയുന്നു. എന്താണ് സംഭവിക്കുന്നത് എന്ന് ആർക്കും മനസ്സിലാകുന്നില്ല. അതിനുശേഷം ആ കുഞ്ഞ് ഒരു വനിതാ പോലീസുകാരിയുടെ അടുത്തേക്ക് എത്തുകയും അവരുടെ യൂണിഫോമിൽ പിടിച്ച് വലിച്ച് അവരെ എങ്ങോട്ടോ കൊണ്ടുപോകുകയും ചെയ്യുന്നു. ആ കുഞ്ഞ് തങ്ങളെ എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്ന് അറിയാതെ ആ പോലീസുകാരെല്ലാം.

   

അവളുടെ പിറകെ പോവുകയാണ്. കുഞ്ഞ് എത്തി നിൽക്കുന്നത് ഒരു ബോധരഹിതയായി കിടക്കുന്ന സ്ത്രീയുടെ അടുത്താണ്. അത് ആ കുഞ്ഞിന്റെ അമ്മയാണെന്ന് മനസ്സിലാക്കാനായി അവർക്ക് സാധിച്ചു. ആ സ്ത്രീയ്ക്ക് ബോധമില്ലാതെ കിടക്കുകയാണ്.അവർക്ക് എന്താണ് സംഭവിച്ചത് എന്നും അവർ ആരാണ് എന്നും ആർക്കും മനസ്സിലാകുന്നില്ല. അതുകൊണ്ട് അവരെല്ലാവരും അത്ഭുതപ്പെട്ടുപോയി. ഈയൊരു കുഞ്ഞ് ചെയ്ത പ്രവർത്തി എന്തുകൊണ്ടും പ്രശംസ അർഹിക്കുന്ന ഒന്നുതന്നെയാണ്.

അമ്മ ഏതാണ് എന്നും അമ്മയ്ക്ക് എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാക്കാനുള്ള പ്രായം ആ കുഞ്ഞിനെ ആയിട്ടില്ല. എന്നിരുന്നാലും ആ കുഞ്ഞ് അവസരോചിതമായി പോലീസുകാരുടെ അടുത്ത് തന്നെ എത്തിപ്പെടുകയും അവരെ കൊണ്ടുവന്ന് അമ്മയുടെ അടുത്തെത്തിക്കുകയും ചെയ്തു. തന്റെ അമ്മയ്ക്ക് എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാകാതെ ആ കുഞ്ഞേ അമ്മയ്ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ പോലീസുകാർക്ക് സാധിക്കുമെന്ന് മനസ്സിലാക്കി അവരെ ചെന്ന് വിളിക്കുകയാണ് ചെയ്യുന്നത്.

പോലീസുകാർ വന്ന് അമ്മയെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. ആ കുഞ്ഞിന്റെ അമ്മയുടെ അടുത്തായി മറ്റൊരു കൈ കുഞ്ഞും ഉണ്ടായിരുന്നു. ആശുപത്രിയിലേക്ക് മാറ്റുന്നതിനു മുൻപ് തന്നെ പോലീസുകാർ അമ്മയെ പരിശോധിക്കുകയും എഴുന്നേൽപ്പിക്കാൻ ആയി ശ്രമിക്കുകയും ചെയ്തു. എന്തുതന്നെയായാലും ഈ രണ്ടു വയസ്സുകാരിയുടെ പ്രവർത്തിയിൽ അത്ഭുതപ്പെട്ടു പോവുകയാണ് ഇന്ന് സോഷ്യൽ മീഡിയ. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.