മകളും മരുമകളും കൂടി വീട്ടിൽ നിന്ന് ഇറക്കിവിട്ട വൃദ്ധ ദമ്പതികൾക്ക് കൂട്ടായി ഡ്രൈവറും ഹോം നേഴ്സും…

ദാസേട്ടനും മീനാക്ഷി അമ്മയ്ക്കും രണ്ട് മക്കളായിരുന്നു. അരവിന്ദനും മാലിനിയും. ഇരുവരും വിവാഹിതരാണ്. അരവിന്ദന്റെ ഭാര്യയുടെ പേര് മിനി എന്നായിരുന്നു. മാലിനിയുടെ ഭർത്താവിൻറെ പേര് സുമേഷ് എന്നും. മാലിനി ഭർത്താവിന്റെ വീട്ടിലാണ് താമസിക്കുന്നത്. മീനാക്ഷി അമ്മയുടെയും ദാസേട്ടന്റെയും കൂടെ താമസിക്കുന്നത് അരവിന്ദനും മിനിയും ആയിരുന്നു. ഒരു ദിവസം മീനാക്ഷി അമ്മയെ എന്തിരുന്നില്ലാതെ വഴക്കു പറയുകയും പിടിച്ചു തള്ളുകയും ചെയ്ത അരവിന്ദൻറെ നേർക്ക് കൈ ഉയർത്തിക്കൊണ്ട് ദാസേട്ടൻ ചീറി അടുത്തു.

   

എന്നാൽ അപ്പോൾ തന്നെ മരുമകൾ ഒരു തുണിക്കെട്ടും അതിനു പുറകെ ഒരു ബാഗും മുഖത്തേക്ക് വലിച്ചെറിഞ്ഞ് അവിടെനിന്ന് ഇരുവരോടും ഇറങ്ങിപ്പോകാനായി ആവശ്യപ്പെട്ടു. മീനാക്ഷി അമ്മയ്ക്ക് അതൊരിക്കലും താങ്ങാൻ കഴിയുന്ന ഒന്നായിരുന്നില്ല. ദാസേട്ടൻ മറ്റൊന്നും നോക്കിയില്ല. മറിഞ്ഞുവീണ മീനാക്ഷി അമ്മയെ കൈപിടിച്ച് എഴുന്നേൽപ്പിച്ച് ഇരുവരും തുണിക്കെട്ടും ബാഗും ആയി പുറത്തേക്കിറങ്ങി.

പുറത്തേക്കു നടക്കുമ്പോഴും ഇരുവരുടെയും ചിന്താ മക്കളെ കുറിച്ചായിരുന്നു. തനിക്ക് പ്രായമായപ്പോൾ ദാസേട്ടൻ അവരുടെ സമ്പത്ത് എല്ലാം രണ്ട് മക്കൾക്കുമായി വീതിച നൽകിയതാണ്. മരുമകൾ മിനിയുമായി വഴക്കിട്ട് മീനാക്ഷി അമ്മ കുറച്ചുദിവസം മകൾ മാലിനിയുടെ വീട്ടിലായിരുന്നു. എന്നാൽ രണ്ടുദിവസം കഴിഞ്ഞപ്പോൾ മാലിനിയുടെ വിധം മാറി. തൻറെ ഭർത്താവിൻറെ വീട്ടിൽ തന്റെ മാതാപിതാക്കൾ വന്ന് താമസിക്കുന്നത് സുമേഷേട്ടനെ നാണക്കേടാണ് എന്ന് പറഞ്ഞ് അവൾ അവരെ അവിടെ നിന്ന് ഇറക്കി വിട്ടു.

അങ്ങനെ വീണ്ടും എത്തിയതായിരുന്നു മകൻ അരവിന്ദൻറെ അടുത്തേക്ക്. എന്നാൽ അവിടെയും ഫലം അതുതന്നെയായിരുന്നു. ഇരുവരും ചേർന്ന് ദാസേട്ടനെയും മീനാക്ഷി അമ്മയെയും അവിടെ നിന്നും പുറത്താക്കി. അങ്ങനെ അവർ നടന്നു തളർന്ന് കവലയിലെത്തി. മീനാക്ഷി അമ്മയ്ക്ക് ക്ഷീണം ഉണ്ടോ എന്ന് ദാസേട്ടൻ ചോദിച്ചു. എന്നിരുന്നാലും ഇത് എങ്ങോട്ടുള്ള പോക്കാണെന്ന് മീനാക്ഷി അമ്മയ്ക്ക് അറിയില്ലായിരുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.