പാവപ്പെട്ട ഒരു ഉമ്മയെ മാനേഴ്സ് പഠിപ്പിക്കാൻ നോക്കിയ വിവിഐപിക്ക് കിട്ടിയ എട്ടിൻറെ പണി കണ്ടോ…

കൂട്ടുകാർക്കൊപ്പം വലിയ റസ്റ്റോറന്റിൽ ഒരു ദിവസം പോയപ്പോൾ അവനെ തോന്നിയതാണ് പാവപ്പെട്ട തൻറെ ഉമ്മയെയും ഒരു ദിവസം ഇങ്ങോട്ട് കൊണ്ടുവരണമെന്ന്. പാവം അവൻറെ ഉമ്മ ഇതൊന്നും ഇന്നേവരെ കണ്ടിട്ടില്ല. അതുകൊണ്ടുതന്നെ ഒരു ഞായറാഴ്ച അവധി ദിവസം നോക്കി അവൻ ഉമ്മയെയും കൂട്ടി റസ്റ്റോറന്റിലേക്ക് എത്തി. അവിടെ ആദ്യമായി വന്നതിനെ പകപ്പ് ഉമ്മയ്ക്ക് ഉണ്ടായിരുന്നു. എന്താ മോനേ ഇവിടെ വല്ലാത്ത തണുപ്പാണല്ലോ എന്ന് പറഞ്ഞ് ഉമ്മ കോരിത്തരിക്കാൻ തുടങ്ങി. അതിനുശേഷം ഉമ്മയെ അകത്തു കൊണ്ടുവന്നിരുത്തി.

   

ചുറ്റുമുള്ള ആളുകൾ ഏതോ അനുഗ്രഹജീവികളെ പോലെ തങ്ങളെ നോക്കാൻ തുടങ്ങി. ഉമ്മ ഒരു പാവപ്പെട്ടവൾ ആയിരുന്നു. അതുകൊണ്ടുതന്നെ ആഡംബരങ്ങളും പൊങ്ങച്ചങ്ങളും ഒന്നും അവർക്ക് ഉണ്ടായിരുന്നില്ല. ഒരു പഴയ ഓയിൽ സാരി വൃത്തിയുള്ളത് ചുറ്റിയിരിക്കുന്നു. മറ്റ് ആഡംബരങ്ങളോ മേക്കപ്പുകളോ ഒന്നും തന്നെയില്ല. എന്നാൽ ചുറ്റും ഇരിക്കുന്നവരെല്ലാം പരിഷ്ക്കാരികളാണ്. ഇവർ എവിടെ നിന്നാണ് വന്നത് എന്ന രീതിയിലാണ് അവരുടെ നോട്ടവും ഭാവവും എല്ലാം.

അങ്ങനെ ഓർഡർ എടുക്കാൻ വന്ന ചെറുക്കനോട് ഒരു മസാലദോശയും സാമ്പാറും എന്ന് പറഞ്ഞിരിക്കുന്നു. അതുകേട്ടതും ചുറ്റുമുള്ളവരെല്ലാം ചിരിക്കാൻ തുടങ്ങി. ഓർഡർ എടുക്കാൻ വന്ന പയ്യൻ കിളി പോയ നിലയിൽ നിൽപ്പാണ്.ഉമ്മ ഇവിടെ ഇതൊന്നും കിട്ടില്ല. ഇത് അൽബൈക്കാണ് അബുഖാന്റെ ചായക്കടയല്ല. അതുകൊണ്ട് ഇവിടെ നിന്ന് നമുക്ക് പിസ്സയും റോസ്റ്റും കഴിക്കാമെന്ന് പറഞ്ഞു. അങ്ങനെ ഉമ്മ നിശബ്ദയായിരുന്നു. അല്പസമയത്തിനുശേഷം ബ്രോസ്റ്റഡും പിസ്സയും കൊണ്ടുവന്നു.

അപ്പോൾ ഉമ്മ ചോദിച്ചു. ഇത് കഴിക്കാൻ മീൻ കറി ഒന്നുമില്ലേ എന്ന്. അത് കേട്ടതും ചുറ്റുമുള്ളവർ ചിരിക്കാനും കളിയാക്കാനും തുടങ്ങി. അപ്പോൾ അവസരം വേഗം ശാന്തമാക്കാൻ വേണ്ടി ആ ചെറുക്കൻ പോയി കുറച്ച് സോസ് കൊണ്ടുവന്നു കൊടുത്തു. അപ്പോൾ ഉമ്മയുടെ ചോദ്യം മറ്റൊന്നായി. ഈ കറിയിൽ മീൻ ഒന്നും കാണുന്നില്ലല്ലോ. എന്ന് മാത്രമല്ല ഇതിന് വല്ലാത്ത മധുരവും ആണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.