താര കല്യാണിനെ കണ്ട് കണ്ണ് നിറഞ്ഞ് ആരാധകർ! ശസ്ത്രക്രിയയ്ക്ക് ശേഷം ആദ്യമായി വീഡിയോയ്ക്ക് മുൻപിൽ താര കല്യാൺ.

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട താര കുടുംബമാണ് താരാ കല്യാണിന്റേത്. അമ്മയും മകളും ചെറുമകളും എല്ലാം മലയാളികൾക്ക് പ്രിയപ്പെട്ടവരാണ്. ഇവരുടെ വിശേഷങ്ങൾ അറിയാൻ എന്നും വലിയ താല്പര്യമാണ് മലയാളി പ്രേക്ഷകർ പ്രകടിപ്പിച്ചിട്ടുള്ളത്. ഒരു നിർത്തകി ആയും അഭിനേത്രിയായും നിറഞ്ഞ് നിൽക്കുന്ന താരമാണ് താര കല്യാൺ. താരാ കല്യാൺ ഡാൻസ് സ്കൂൾ എന്ന ഒരു ഡാൻസ് സ്കൂളും ഇവർ നടത്തുന്നുണ്ട്. ഈ കഴിഞ്ഞ ദിവസം സൗഭാഗ്യ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി അമ്മ താരാ കല്യാണിന്റെ ഓപ്പറേഷനുമായി ബന്ധപ്പെട്ട വിവരങ്ങൾ പറഞ്ഞിരുന്നു.

   

അമ്മയ്ക്ക് ഓപ്പറേഷൻ ആണ് എന്നും എല്ലാവരുടെയും പ്രാർത്ഥന വേണമെന്നും പറഞ്ഞു കൊണ്ടായിരുന്നു സൗഭാഗ്യ വീഡിയോ പങ്കുവെച്ചത്. ഇതിനു താഴെ താരാ കല്യാണിന് എന്തുപറ്റി എന്നു ചോദിച്ചു കൊണ്ട് നിരവധി കമന്റുകളാണ് വന്നിരുന്നത്. പൊതുവേ ഒരുപാട് സന്തോഷം നിറഞ്ഞ കുടുംബമാണ് ഇവരുടെത്. ഇവരുടെ കുടുംബത്തിലെ എല്ലാ നല്ല വിശേഷങ്ങളും യൂട്യൂബ് ചാനൽ വഴി സൗഭാഗ്യ പങ്കുവയ്ക്കാറുണ്ട്. എന്നാൽ ആദ്യമായിട്ടാണ് പ്രേക്ഷകരെ മുഴുവൻ വിഷമിപ്പിക്കുന്ന വാർത്ത സൗഭാഗ്യ പങ്കുവെച്ചത്.

ഇപ്പോൾ താരാ കല്യാണിന്റെ സർജറിക്ക് ശേഷമുള്ള ആദ്യത്തെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് സൗഭാഗ്യ ഇപ്പോൾ. ആശുപത്രിയിലെ ഒരു ദിവസമാണ് സൗഭാഗ്യ പങ്കുവെച്ചിരിക്കുന്നത്. സർജറിക്ക് ശേഷം താര കല്യാണിനെ റൂമിലേക്ക് മാറ്റുന്ന ദിവസമാണ് താരം പങ്കുവച്ചത്. ഓപ്പറേഷൻ തീയേറ്ററിലേക്ക് പോകുന്നതിനു മുൻപ് തന്റെ കൊച്ചുമകളെ എടുത്തു കൊഞ്ചിക്കുന്ന താരാ കല്യാണിന്റെ വീഡിയോ വൈറൽ ആയിരുന്നു. ഇപ്പോൾ സർജറിക്ക് ശേഷം വീണ്ടും ക്യാമറയ്ക്ക് മുൻപിൽ എത്തുകയാണ് താരാ കല്യാൺ.

ഒരുപാട് ദിവസത്തിനു ശേഷം തങ്ങളുടെ പ്രിയ താരത്തെ കണ്ട സന്തോഷ വലിയ രീതിയിലാണ് ആരാധകർ പ്രകടിപ്പിക്കുന്നത്. എന്നാൽ ഒരുപാട് വിഷമത്തോടെയാണ് പ്രേക്ഷകര് കമന്റ് ചെയ്യുന്നത്. താരാ കല്യാണിന്റെ കഴുത്തിൽ മുഴുവൻ സ്റ്റിച്ച് ചെയ്തതിന്റെ പാടാണ്. വോയിസ് റെസ്റ്റ് ആയതിനാൽ താരത്തിന് സംസാരിക്കാനും കഴിയില്ല. എത്രയും പെട്ടെന്ന് പൂർണ്ണ ആരോഗ്യവതിയായി പഴയതുപോലെ തിരിച്ചെത്തട്ടെ എന്നാണ് ആരാധകർ പറയുന്നത്. ഒരുപാട് പേരാണ് കമന്റുകളുമായി എത്തുന്നത്.