ശരീരം തളർന്നിട്ടും മനസ്സ് തളരാതെ തന്നെ പെൺമക്കൾക്ക് കാവൽ നിന്ന് ഒരു അച്ഛൻ…

ഫിലിപ്പീൻസിലെ ഒരു റിയൽ എസ്റ്റേറ്റ് ഏജന്റ് ആയിരുന്നു ജനൽ. അദ്ദേഹം ഒരു ദിവസം ഒരു വലിയ ഹോട്ടലിൽ ഭക്ഷണം കഴിക്കാനായി എത്തി. അദ്ദേഹം ഭക്ഷണം കഴിക്കാനായി മേശയിൽ ഇരിക്കുമ്പോഴാണ് അടുത്തായി ഒരു ദരിദ്രനായ വ്യക്തി തന്റെ രണ്ട് പെൺമക്കളെയും കൂട്ടി ഇരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. അദ്ദേഹത്തെ കണ്ടതും ജനാലിനു മനസ്സിലായി അവർക്ക് തീരെ സാമ്പത്തികം ഒന്നും ഇല്ല എന്ന്. കീറിപ്പറഞ്ഞ വസ്ത്രങ്ങളും ശോഷിച്ച ശരീരവും ആയിരുന്നു ഉണ്ടായിരുന്നത്.

   

പിതാവിനെ ശരീരത്തിന് എന്തെല്ലാമോ അസുഖങ്ങൾ ഉണ്ട് എന്നും അദ്ദേഹത്തിന് കണ്ടപ്പോൾ തന്നെ മനസ്സിലായി. ഇത്രയും വലിയ ഹോട്ടലിൽ അവരെ കണ്ടപ്പോൾ കൗതുകം തോന്നിയ ജനൽ അവരുടെ ചിത്രം ക്യാമറയിൽ പകർത്തുകയും ചെയ്തു. അവർ തങ്ങൾക്ക് ഇഷ്ടപ്പെട്ട ഭക്ഷണങ്ങളെല്ലാം വാങ്ങി കഴിക്കുന്നത് കണ്ടപ്പോൾ ജനാലിനെ അത്ഭുതമാണ് ഉണ്ടായത്. ആ പിതാവ് ഇടയ്ക്കിടെ കൈവശമുള്ള പണം എണ്ണി തിട്ടപ്പെടുത്തിയിരുന്നു. അത് കണ്ടപ്പോൾ അദ്ദേഹം ആ പിതാവിനെ പരിചയപ്പെടാനായി തീരുമാനിച്ചു.

അദ്ദേഹത്തിന്റെ അടുത്തെത്തി കഥകളെല്ലാം ചോദിക്കാൻ തുടങ്ങി. അപ്പോഴാണ് അദ്ദേഹം തന്റെ കഥകൾ പറയാനായി തുടങ്ങിയത്. വളരെ കാലങ്ങൾക്കു മുൻപ് അദ്ദേഹത്തിന് ഒരു സ്ട്രോക്ക് വന്നു. അതേ തുടർന്ന് കുടുംബം ഏറെ പട്ടിണിയിലുമായി. ആ പട്ടിണി അവസ്ഥയിൽ അദ്ദേഹത്തിന്റെ ഭാര്യ അദ്ദേഹത്തെയും ഈ രണ്ടു പെൺമക്കളെയും ഉപേക്ഷിച്ച് മറ്റൊരാളുടെ കൂടെ ഓടിപ്പോയി.

എന്നാൽ ആ പിതാവിനെ തന്റെ മക്കളെ തള്ളിക്കളയാനായി കഴിഞ്ഞില്ല. അദ്ദേഹം തന്റെ രോഗാവസ്ഥയിലും മക്കൾക്ക് വേണ്ടി ജീവിച്ചു. ചില വ്യക്തികളുടെ കൈവശം നിന്ന് കുറച്ചു പണം കടം വാങ്ങി അദ്ദേഹം ചെറിയ ഒരു കട ആരംഭിച്ചു. അങ്ങനെ അദ്ദേഹം ബ്രഡും ചെറിയ ഭക്ഷണസാധനങ്ങളും കഴിച്ചു. നാളുകൾ കൂടുമ്പോൾ താൻ മിച്ചം പിടിച്ച പണം കൊണ്ട് മക്കളെ സന്തോഷിപ്പിക്കാൻ അദ്ദേഹം തീരുമാനിച്ചു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.