വീടില്ലാത്ത കൂട്ടുകാരിക്ക് സുഹൃത്തുക്കൾ നൽകിയ പിറന്നാൾ സമ്മാനം എന്താണെന്ന് കാണേണ്ടേ…

ലക്ഷ്മി ബസ് കാത്ത് നിൽക്കുകയായിരുന്നു. അവൾ കോളേജിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്. അപ്പോഴാണ് മാളവിക എന്ന അവളുടെ സുഹൃത്ത് ഒരു ടൂവീലറിൽ അവളുടെ അടുത്ത് വന്ന് നിൽക്കുകയും വണ്ടിയിലേക്ക് കയറാനായി ലക്ഷ്മിയോട് ആവശ്യപ്പെടുകയും ചെയ്തത്. നരച്ചതും മുഷിഞ്ഞതുമായ തോൽസഞ്ചി കയ്യിലേക്ക് ഒതുക്കി പിടിച്ചുകൊണ്ട് ലക്ഷ്മി മാളവികയെ അനുസരിച്ച് ആ വണ്ടിക്ക് പുറകിൽ കയറിയിരുന്നു. അങ്ങനെ ഇരുവരും ചേർന്ന് കോളേജിൽ എത്തി. അപ്പോൾ അവരുടെ കൂട്ടുകാരി നിമിഷ അവരെ തന്നെ കാത്തിരിക്കുകയായിരുന്നു.

   

അവരെ കണ്ടതും നിമിഷ സന്തോഷത്തോടെ ഓടി വരികയും അവരോട് എന്ന് ആരതിയുടെ പിറന്നാൾ ആണെന്ന് അറിയിക്കുകയും ചെയ്തു. കൂട്ടുകാർ എല്ലാവരും ചേർന്ന് അവളെ സർപ്രൈസ് ചെയ്യിക്കാനായി അവളുടെ വീട്ടിലേക്ക് സമ്മാനവുമായി പോകാമെന്ന് ആരതി പറഞ്ഞു. അതുകേട്ടതും മാളവിക വളരെയേറെ സന്തോഷത്തിലായി. എന്നാൽ ലക്ഷ്മിക്ക് അത്ര സന്തോഷം ഉണ്ടായില്ല.

സംസാരിച്ചുകൊണ്ടിരിക്കവേ ഇവരുടെ കൂടെ ഇവരുടെ സുഹൃത്തുക്കളായ വിനോദ്, അമ്പാടി, കലേഷ് എന്നിവരും വന്നുചേരുന്നു. എല്ലാവരും ചേർന്ന് പണം പിരിച്ച് ആരതിക്ക് ഒരു സമ്മാനം വാങ്ങി അവളുടെ വീട്ടിലേക്ക് എത്താം എന്ന് തീരുമാനിച്ചു. ഇതെല്ലാം കേൾക്കുമ്പോഴും ലക്ഷ്മിക്ക് മനസ്സിൽ വളരെയധികം ഭയം ഉണ്ടായി. അവൾ അവളുടെ കയ്യിലിരുന്ന മണി പേഴ്സ് നോക്കിയപ്പോൾ അതിൽ 20 രൂപയുടെ ഒരു നോട്ട് ഉണ്ടായിരുന്നു. ബസ്സിനു കൊടുക്കാനുള്ള ചില്ലറ അല്ലാതെ അവളുടെ കയ്യിൽ മറ്റൊന്നും ഉണ്ടായിരുന്നില്ല.

ഏറെ സങ്കടത്തോടെ അവൾ ആ 20 രൂപ യുടെ നോട്ടെടുത്ത് കയ്യിൽ ചുരുട്ടിപ്പിടിച്ചു. അങ്ങനെ മാളവിക പണം വാങ്ങാൻ ആയി ലക്ഷ്മിക്കു നേരെ കൈ നീട്ടി. അപ്പോൾ ലക്ഷ്മി എൻറെ കയ്യിൽ ഇതേ ഉള്ളൂ എന്നു പറഞ്ഞു ആ 20 രൂപ മാളവികയുടെ കയ്യിൽ വച്ചുകൊടുത്തു. മാളവിക അവളുടെ കയ്യിലിരുന്ന പൈസയും ചേർത്ത് കൂട്ടുകാർക്ക് നൽകി. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.