അല്ലി പൃഥ്വിക്കും സുപ്രിയക്കും എഴുതിയ നോട്ട് കണ്ട് കയ്യടിച്ചു ആരാധകർ!പോസ്റ്റ്‌ പങ്കുവെച്ച് സുപ്രിയ.

മലയാള സിനിമയുടെ മികച്ച നടന്മാരിൽ ഒരാളാണ് പൃഥ്വിരാജ് സുകുമാരൻ. വ്യത്യസ്തങ്ങളായ ഒട്ടേറെ വേഷങ്ങൾ ചെയ്ത് മലയാളികളുടെ മനസ്സ് കീഴടക്കിയ താരമാണ് പൃഥ്വിരാജ്. ഒരു നടൻ മാത്രമല്ല ഹിറ്റ് ചിത്രമായ ലൂസിഫറിന്റെ സംവിധായകൻ കൂടിയാണ് പൃഥ്വിരാജ്. പല മേഖലകളിലും തന്റെ കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തിയാണ് താരം. അതുകൊണ്ടുതന്നെ ഇന്ന് മലയാള സിനിമയുടെ ഒഴിച്ചുകൂടാൻ ആകാത്ത താരങ്ങളിൽ ഒരാളാണ് പൃഥ്വിരാജ്. 2011ലായിരുന്നു ബിബിസി ജേണലിസ്റ്റായ സുപ്രിയയുമായിട്ടുള്ള പൃഥ്വിയുടെ വിവാഹം.

   

ഇതിനുശേഷം 2014 ആയിരുന്നു ഇവരുടെ മകളായ അലാകൃതയുടെ ജനനം. ഇപ്പോൾ അല്ലിയുടെ പിറന്നാൾ ദിവസം സുപ്രിയ സോഷ്യൽ മീഡിയ വഴി പങ്കുവെച്ച ഒരു പോസ്റ്റ് ആണ് പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്. എട്ടു വയസ്സുകാരി അല്ലി അവളുടെ മാതാപിതാക്കൾക്ക് എഴുതിയ മനോഹരമായ വരികൾ ചേർന്ന അല്ലിയുടെ ഒരു കുഞ്ഞു ഡയറിയാണ് സുപ്രിയ പങ്കുവെച്ചിരിക്കുന്നത്.

ഇതിലെ വരികൾ കണ്ട് ഒരേപോലെ മനസ്സു നിറഞ്ഞിരിക്കുകയാണ് സുപ്രിയക്കും പൃഥ്വിക്കും സോഷ്യൽ മീഡിയ പ്രേക്ഷകർക്കും ഇപ്പോൾ. ഡിയർ ഡാഡ താങ്ക്യൂ ഫോർ ഗിവിങ് മീ ദി ബെസ്റ്റ് ബർത്ഡേ എന്നായിരുന്നു തന്റെ നോട്ടിലെ ഒരു ഭാഗത്ത്. ഇതുപോലെ തന്നെയാണ് സുപ്രിയക്ക് എഴുതിയിരിക്കുന്നത്. തന്റെ നോട്ടിനു ചുറ്റും ചെറിയ ചിത്രങ്ങൾ വരച്ചുകൊണ്ട് വളരെ മനോഹരമായിട്ടാണ് നോട്ട് എഴുതിയിരിക്കുന്നത്. ഇതു മാത്രമല്ല തന്നോട് ഒപ്പം കളിക്കുന്നതിനു തന്റെ അച്ഛനായതിനും എല്ലാം പ്രിത്വിക്ക് അല്ലി നന്ദി പറയുന്നുണ്ട്.

ഇതുപോലെ തന്നെ തന്നെ എല്ലാ കാര്യങ്ങൾക്കും എങ്കരേജ് ചെയ്യുന്നതിലും തന്റെ അമ്മയായതിനും എല്ലാം സുപ്രിയക്കും നന്ദി പറഞ്ഞു കൊണ്ട് എഴുതിയിട്ടുണ്ട്. വളരെ അഭിമാനത്തോടുകൂടിയാണ് സുപ്രിയ ഈ ചിത്രങ്ങൾ പങ്കുവെച്ചത്.നിരവധി പേരാണ് ചിത്രങ്ങൾക്ക് താഴെ അല്ലിക്ക് പിറന്നാൾ ആശംസകളുമായി എത്തിയത്. ഒപ്പം കളങ്കമില്ലാത്ത അല്ലിയുടെ വരികളെ പ്രശംസിക്കുന്നുമുണ്ട്.