പാവപ്പെട്ട ആദിവാസി യുവതിക്കും കുഞ്ഞിനും വേണ്ടി സുരേഷ് ഗോപി ചെയ്തത് എന്താണെന്ന് അറിയേണ്ടേ…

ജനഹൃദയങ്ങളെ കീഴടക്കുകയും ഏവരും ആരാധിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന ഒരു മഹാനടനാണ് സുരേഷ് ഗോപി. മലയാളത്തിലെ ഒരുപാട് നല്ല ചിത്രങ്ങൾ സിനിമ ലോകത്തെ അദ്ദേഹത്തിൻറെ ആരാധകർക്ക് സമ്മാനിച്ച ഒരു മഹാ നടൻ തന്നെയാണ് അദ്ദേഹം. സിനിമ നടൻ എന്നതിലുപരി ഒരു ജനസേവകൻ കൂടിയാണ്. പൊതുജനങ്ങൾക്കായി ഒരുപാട് നല്ല കാര്യങ്ങൾ അദ്ദേഹം ചെയ്തത് നൽകുകയും ചെയ്യുന്നുണ്ട്. എന്നാൽ കുറച്ചു വർഷങ്ങളായി അദ്ദേഹം രാഷ്ട്രീയത്തിലും സജീവ സാന്നിധ്യം അറിയിച്ചു കൊണ്ടിരിക്കുകയാണ്.

   

ലോകശ്രദ്ധ കൂടുതൽ ആകർഷിച്ച അട്ടപ്പാടിയിലെ മുരുകന്റെ ഒരു കേസ് ഉണ്ടായിരുന്നു. മുരുകൻ അദ്ദേഹത്തിൻറെ പൂർണ ഗർഭിണിയായ ഭാര്യയെ പ്രസവവേദനയെ തുടർന്ന് തുണിമഞ്ചലിൽ കിടത്തി വനപാതയിലൂടെ ആശുപത്രിയിൽ എത്തിക്കുകയുണ്ടായി. അദ്ദേഹം 3 കിലോമീറ്റർ ദൂരം ഈ തുണി മഞ്ചലിൽ അദ്ദേഹത്തിൻറെ ഭാര്യയെയും ചുമന്നു കൊണ്ടാണ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ അദ്ദേഹം 3 കിലോമീറ്റർ അല്ല മൂന്ന് മീറ്റർ ആണ് സഞ്ചരിച്ചത് എന്ന് വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ നിയമസഭയിൽ വാദിക്കുകയുണ്ടായി.

എന്നാൽ ബിജെപി മുൻസംസ്ഥാന വക്താവ് സന്ദീപ് വാര്യരും സംഘവും ഈ വഴിയിലൂടെ മൂന്നു കിലോമീറ്റർ സഞ്ചരിക്കുകയും കടുകുമണ്ണ് ഊരിലേക്ക് യാത്ര നടത്തുകയും ചെയ്തു. അങ്ങനെ അവർ മുരുകന്റെ വീട്ടിൽ എത്തുകയും ചെയ്തു. അട്ടപ്പാടി കോട്ടത്തറ ആശുപത്രിയിലായിരുന്നു അദ്ദേഹം അദ്ദേഹത്തിൻറെ ഭാര്യയെ കൊണ്ട് ചെന്ന് എത്തിച്ചിരുന്നത്. വൈദ്യുതിയും റോഡും മൊബൈൽ റേഞ്ചും ഒന്നും തന്നെ ഈ ആദിവാസികൾക്ക് ലഭിച്ചിരുന്നില്ല.

അതുകൊണ്ടുതന്നെ അവരുടെ ജീവിതം ഏറെ ദുരിതപൂർണ്ണമായിരുന്നു. ഭക്ഷണം മോഷ്ടിച്ചതിന്റെ പേരിൽ കൊന്നുകളഞ്ഞ മധുവിന്റെ നാട് തന്നെയാണ് ഈ കടുക് മണ്ണ. ഇവരുടെ ഗ്രാമത്തിലെത്തിയ സന്ദീപ് വാര്യരും സംഘവും നടൻ സുരേഷ് ഗോപി അമ്മയ്ക്കും കുഞ്ഞിനുമായി കൊടുത്തയച്ചിരുന്ന തൊട്ടിലും മറ്റു വസ്തുക്കളും കൂടാതെ സഹായധനവും അവരെ ഏൽപ്പിക്കുകയും അവരോട് ഫോണിൽ സംസാരിക്കുകയും ചെയ്തു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.