ആസിഫ് അലിയുടെ യാത്രയ്ക്ക് കൂട്ടായി ഇനി ഡിഫൻഡറും. ആഡംബര വാഹനം സ്വന്തമാക്കി താരം.

മലയാളികളുടെ പ്രിയപ്പെട്ട നായകന്മാരിൽ ഒരാളാണ് ആസിഫ് അലി. യാതൊരു സിനിമ പാരമ്പര്യവും ഇല്ലാത്ത കുടുംബത്തിൽ നിന്നും സിനിമയിലേക്ക് കടന്നുവന്ന മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ വ്യക്തിയാണ് ആസിഫ് അലി. 2009 ൽ റിലീസ് ആയ ഋതു എന്ന മലയാള സിനിമയിലൂടെയാണ് ആസിഫ് അലി സിനിമാരംഗത്തേക്ക് കടന്നുവരുന്നത്. പിന്നീട് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ജയറാം നായകനായ കഥ തുടരുന്നു എന്ന ചിത്രത്തിലെ വേഷത്തോടെ ആണ് ആസിഫ് അലി മലയാളി പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയനാവുന്നത്.

   

പിന്നീട് അങ്ങോട്ട് മികച്ച ഒരുപാട് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച താരമാണ് ആസിഫ് അലി. ഇപ്പോൾആസിഫ് അലിയുടെ അവസാനമായി പുറത്തിറങ്ങിയ കൊത്ത് എന്ന ചിത്രവും വലിയ പ്രേക്ഷക പ്രശംസ നേടി മുന്നേറുകയാണ്.മലയാള സിനിമ താരങ്ങൾക്ക് ആഡംബര വാഹനങ്ങളോടുള്ള താല്പര്യം സിനിമ പ്രേക്ഷകർക്കും മുഴുവൻ അറിയാവുന്നതാണ്. മമ്മൂട്ടിയും ദുൽഖർ സൽമാനും പൃഥ്വിരാജ് ഇങ്ങനെ ഒരുപാട് താരങ്ങൾ ഇക്കൂട്ടത്തിൽ പെടുന്നവരാണ്.

വലിയ ആഡംബര വാഹനങ്ങൾ എപ്പോഴും സ്വന്തമാക്കാൻ ഇവർ ശ്രമിക്കാറുണ്ട്. കഴിഞ്ഞദിവസം അപർണ ബാലമുരളി ബെൻസിന്റെ ഒരു ആഡംബര വാഹനം സ്വന്തമാക്കിയ വാർത്ത സോഷ്യൽ മീഡിയകളിൽ വലിയ തരംഗം ആയിരുന്നു. ഇപ്പോൾ ഇതിന് പിന്നാലെ പുതിയ വാഹനം സ്വന്തമാക്കി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ആസിഫ് അലി. ലാൻഡ് റോവെറിന്റെ ഡിഫൻഡർ എന്ന വാഹനമാണ് ആസിഫ് അലി സ്വന്തമാക്കിയിരിക്കുന്നത്.

ഏകദേശം ഒരു കോടിക്കു മുകളിൽ ഓൺ റോഡ് വില വരുന്ന വാഹനമാണ് ഇത്. ഒരേസമയം ഒരു ആഡംബര വാഹനവും ഓഫ് റോഡ് വാഹനവും ആണ് ഡിഫൻഡർ.കുടുംബസമേതം ആണ് പുതിയ വാഹനം സ്വന്തമാക്കാൻ ആസിഫ് അലി എത്തിയത്. ഇതുകൂടാതെ മലയാള സിനിമയുടെ പ്രിയപ്പെട്ട താരങ്ങളായ ഗണപതിയും അസ്കർ അലിയും ജിസ് ജോയിയും എല്ലാം ഉണ്ടായിരുന്നു. നിരവധി പേരാണ് ആശംസകളുമായി ആസിഫ് അലിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ എത്തുന്നത്.

 

View this post on Instagram

 

A post shared by Eisk007 (@eisk007)