ചിലവ് കുറച്ച് നാടൻ രീതിയിൽ മനോഹര വീട് തയ്യാറാക്കാം..!!

ധാരാളം പണം ചിലവാക്കി വീട് മോടിപിടിപ്പിക്കുന്ന ഒരുപാടുപേർ നമുക്കിടയിലുണ്ട്. എന്നാൽ നാടൻ തനിമയിൽ വീട് സ്വർഗം ആക്കിമാറ്റുന്ന വരും നമ്മുടെ ഇടയിൽ ഉണ്ട്. കുറഞ്ഞ ചിലവിൽ വീട് മനോഹരമാക്കാം. അത്തരമൊരു ബഡ്ജറ്റ് വീടിന്റെ വിശേഷങ്ങളാണ് ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്.

എല്ലാ വീടുകൾക്കും ഓരോ സവിശേഷതകൾ ഉണ്ടാകും. ഈ വീടിന്റെ സവിശേഷത തികഞ്ഞ കേരള സ്റ്റൈലിലുള്ള എലിവേഷനും കുറഞ്ഞ ബഡ്ജറ്റും ആണ്. ചിലവ് വെറും ഒൻപത് ലക്ഷം രൂപ മാത്രമാണ്. വിസ്തൃതി 1200 സ്ക്വയർ ഫീറ്റും. ഭിത്തികളിൽ കാണുന്ന ഈ കറുപ്പ് ഡിസൈൻ വീടിന് ഒരു സെമി മോഡേൺ ലുക്ക് പ്രധാനം ചെയ്യുന്നുണ്ട്. കറുത്ത വെട്രിഫൈഡ് ടൈലുകൾ പാകി മനോഹരം ആക്കിയാണ് സിറ്റൗട്ട് നിർമ്മിച്ചിരിക്കുന്നത്.

അതിനപ്പുറം മണിച്ചിത്രത്താഴ് നൽകി നിർമ്മിച്ചിരിക്കുന്ന പ്രധാനവാതിൽ. വാതിൽ തുറന്നാൽ കാണുന്നത് എസ് ആകൃതിയിലുള്ള ഒരു ഡൈനിങ് വീട് ലിവിങ് ഏരിയ ആണ് കാണാൻ കഴിയുക. അടുക്കളയിലേക്ക് ഉള്ള ഗ്ലാസ് ഡോറിന് അടുത്തായി ഒരു സ്റ്റഡി ഏരിയ നൽകിയിട്ടുണ്ട്. സിറ്റിംഗ് റൂമിൽ ഇരുവശത്തുമായാണ് കിടപ്പുമുറികൾ സജ്ജീകരിച്ചിട്ടുള്ളത്.

ചിലവ് കുറഞ്ഞ വീട് നിർമിക്കുക എന്നത് ഒരു ആവശ്യവും പ്രത്യേക സംസ്കാരവുമാണ്. ചിലർ അത് ആഗ്രഹിക്കുകയും മറ്റു ചിലർ അത് നടപ്പിലാക്കുകയും ചെയ്യുന്നു. ജിപ്സം സീലിംഗ് ആണ് മുകളിൽ നൽകിയിരിക്കുന്നത്. അമിതമായ ഡിസൈൻ ഒഴിവാക്കിയതിനാൽ സീലിംഗ് മനോഹരമായി കാണപ്പെടുന്നു. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.