ആർക്കും തയ്യാറാക്കാം ഈ വീട്… വെറും രണ്ടുലക്ഷം രൂപ മതി…

വീട് നിർമ്മിക്കണം എന്നാൽ കയ്യിൽ പണമില്ല എന്നിങ്ങനെ വിഷമങ്ങൾ അനുഭവിക്കുന്നവർ ആണോ നിങ്ങൾ. ഏതൊരാൾക്കും നിസാര സമയം കൊണ്ടും വളരെ കുറഞ്ഞ ചെലവ് കൊണ്ടും നിർമ്മിക്കാൻ സാധിക്കുന്ന ഒരു കൊച്ചു വീടിന്റെ പ്ലാൻ ആണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്.

വളരെ ചെറിയ വീട് ആണെങ്കിലും അത് അതിന്റെ മനോഹാരിതയിൽ നിർമ്മിക്കാൻ ഇവിടെ ശ്രമിച്ചിട്ടുണ്ട്. രണ്ടു ലക്ഷം രൂപയിൽ തന്നെ ഇതിന്റെ മുഴുവൻ പണികളും അവസാനിപ്പിക്കാനും സാധിച്ചിട്ടുണ്ട്. ഒരു സിറ്റൗട്ട് ഹാൾ ഒരു ബെഡ്റൂം കിച്ചൻ കോമൺ ടോയ്‌ലറ്റ് എന്നിവയാണ് വീട്ടിൽ നൽകിയിരിക്കുന്നത്. ടൈൽ ഉപയോഗിച്ച് ഫ്ലോറിങ് ചെയ്തിട്ടുണ്ട്.

മുകൾഭാഗം ട്രസ് ആണ് നൽകിയിരിക്കുന്നത്. ഇന്നത്തെക്കാലത്ത് ഒരു വീട് പോലുമില്ലാതെ കഷ്ടപ്പെടുന്ന നിരവധി ആളുകൾ ഉണ്ട്. വാടകയ്ക്ക് താമസിച്ചു വാടക കൊടുത്തും ഇവർ മടുത്തു കാണും. എന്നാലിനി നിസ്സാരമായ തുക ഉപയോഗിച്ച് വീട് നിർമിക്കാൻ തയ്യാറായിക്കോളൂ. ഇത്തരത്തിലുള്ള നിരവധി സിമ്പിൾ വീടുകളുടെ പ്ലാനുകൾ ഇന്ന് ലഭ്യമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.