ആ മകന്റെ മരണത്തിനു മുൻപിൽ ഡോക്ടർമാർ വരെ മുട്ടുകുത്തി വണങ്ങി അത്രയേറെ സങ്കടകരമായ ഒരു നിമിഷം ആയിരുന്നു അത്

ചൈനയിലെ ഒരു ഗ്രാമത്തിൽ ആയിരുന്നു ഡോക്ടറാകാൻ സ്വപ്നം കണ്ട ആ ബാലൻ ജനിച്ചത്. വലുതാകുമ്പോൾ പഠിച്ച് ഡോക്ടർ ആയി തന്റെ ഗ്രാമത്തിൽ ഒരു ആശുപത്രി തുടങ്ങണം എന്ന് ആഗ്രഹിച്ചവൻ എന്നാൽ വിധി അവനെ അനുവദിച്ചില്ല. ഒമ്പതാം വയസ്സിൽ തുടങ്ങിയ തലവേദന പരിശോധിച്ചപ്പോഴാണ് ബ്രെയിൻ ട്യൂമറാണെന്ന് മനസ്സിലാകുന്നത്. എന്നാൽ കുറച്ചു മാസങ്ങൾക്ക് ശേഷം വീണ്ടും അവനെ ക്യാൻസർ പിടികൂടി.

   

ഇത്തവണ പക്ഷേ ചികിത്സിച്ചു ഭേദമാക്കാൻ ആവുന്ന വിധത്തിൽ അല്ലായിരുന്നു. ആ മഹാമാരി രണ്ടുവർഷത്തോളം നീണ്ട ചികിത്സ എന്നാൽ ആ കുഞ്ഞിന്റെ ആത്മധൈര്യം കണ്ട് ഡോക്ടർമാർ പോലും അത്ഭുതപ്പെട്ടു . വളരെ പക്വതയോടെ ചോദിച്ചു മനസ്സിലാക്കി അവൻ ഡോക്ടർമാരുടെ പ്രിയപ്പെട്ടവൻ ആയിരുന്നു. ദിവസങ്ങൾ കഴിയുന്തോറും ക്യാൻസർ അവനെ കീഴ്പ്പെടുത്തി കൊണ്ടിരുന്നു. തന്റെ രോഗം ഭേദമാകും.

എന്ന് ഡോക്ടർമാർ ഇടക്കിടക്ക് പറയുന്നുണ്ടെങ്കിലും അവരുടെ പെരുമാറ്റത്തിൽ നിന്നും അവനെ കാര്യം മനസ്സിലായി. തന്റെ രോഗം ഭേദമാക്കാൻ കഴിയുന്നതല്ലെന്നും താൻ ഉടനെ മരണപ്പെടുമെന്നും മനസ്സിലാക്കിയവൻ താൻ മരണപ്പെട്ടാൽ തന്നെ അവയവങ്ങൾ ദാനം ചെയ്യാൻ കഴിയുമോ എന്ന് ആ ഡോക്ടറോട്. കുട്ടിയുടെ ചോദ്യം കേട്ട് ആ ഡോക്ടറുടെ കണ്ണുകൾ നിറഞ്ഞൊഴുകി അവന്റെ നിർബന്ധപ്രകാരം.

അവയവദാനത്തിനുള്ള നടപടികൾ അവൻ അവരെക്കൊണ്ട് ചെയ്യിച്ചു. മരണം തൊട്ടുമുന്നിൽ കണ്ട നിമിഷത്തിലും പുഞ്ചിരിച്ചുകൊണ്ട് നിൽക്കുന്നവൻ അവർക്ക് ഒരു അത്ഭുതം തന്നെയായിരുന്നു. ഒടുവിൽ ഭാഗ്യ പരീക്ഷണമായി നടത്തിയ ആശാസ്ത്രക്രിയ വിജയം കാണാതെ പോയി ഒരുപക്ഷേ ഡോക്ടർമാർ പോലും ആ നിമിഷം അവന്റെ അവയവങ്ങൾ അവന്റെ ആഗ്രഹപ്രകാരം തന്നെ ആവശ്യക്കാർക്ക് ദാനം ചെയ്തു.