മൃഗങ്ങൾക്കും മനുഷ്യരെ പോലെ മനസുണ്ട് എന്ന് തെളിയിക്കുന്ന ഒരു സംഭവം

പതിവ് പോലെ ജോസഫ് കടയെല്ലാം തുറന്നു കച്ചവടം ചെയ്യുകയായിരുന്നു. ഒരു ടൂറിസ്റ്റ് സ്പോട്ടിൽ ആണ് ജോസഫിന്റെ കട. കൊറോണ കാരണം കച്ചവടം തീരെ ഇല്ല. എന്നാലും വീട്ടിൽ വെറുതെ ഇരിക്കേണ്ടെ എന്ന് കരുതി എന്നും കട തുറക്കും. ഇന്നും അതുപോലെ കട തുറന്നതായിരുന്നു. കസ്റ്റമേഴ്സ് ആരും ഇല്ല. അപ്പോഴാണ് കടയിലേക്ക് ഒരു മാൻ വന്നത്.

   

ടൂറിസ്റ്റ്ക്കാർ ആരും ഇല്ലാത്തതിനാൽ അവറ്റകളും പട്ടിണി ആയിരുന്നു. ഇത് മനസിലാക്കിയ അദ്ദേഹം സ്നേഹത്തോടെ അതിനു കഴിക്കാൻ കൊടുത്തു. കഴിച്ചു കഴിഞ്ഞു മാൻ പോയി. ജോസഫ് കടയിൽ തന്നെ ഇരുന്നു. പിന്നീട് നടന്നത് വളരെ കൗതുകമുള്ള കാര്യമാണ്. ആ മാൻ പിന്നെയും തിരിച്ചു വന്നിരിക്കുന്നു.

കാര്യമറിയാൻ അതിന്റെ അടുത്തു ചെന്ന് നോക്കിയപ്പോൾ അദ്ദേഹം ഞെട്ടി. ആ മാൻ പോയി വേറെ രണ്ടു മാനേയും കൂട്ടി വന്നിരിക്കുന്നു. അദ്ദേഹം പറയുന്നത് ഇങ്ങനെ എനിക്കു ആ മാൻ പറയാൻ ശ്രമിക്കുന്നത് വ്യക്തമായി മനസിലാക്കാമായിരുന്നു. ആ മാൻ പറഞ്ഞത് ഇങ്ങനെയാണ് ഇതെന്റെ വീട്ടുക്കാർ ആണ് ഇവരും പട്ടിണി ആണ്.

ഇവർക്ക് കൂടി ഭക്ഷണം കൊടുക്കാമോ എന്നാണ്. തനിക്കു ഭക്ഷണം കിട്ടിയപ്പോ അതിന്റെ വീട്ടുകാരെയും കൊണ്ടു വരാൻ കാണിച്ച ആ സ്നേഹം ശരിക്കും മനുഷ്യന്മാരുടെതിന് സമാനമല്ലേ. സംസാരിക്കാൻ കഴിവില്ല എന്നാലും അവർക്കും നമ്മളെ പോലെ മനസുണ്ട് എന്ന് അദ്ദേഹത്തിന് കാണാൻ സാധിച്ചു. കൂടുതൽ അറിയാൻ തുടർന്ന് വീഡിയോ കാണുക.