തന്റെ ഇണക്ക് പിറകെ ഓടി സ്നേഹത്തിന്റെ മാതൃക കാണിച്ച് ഒരു കാള…

മനുഷ്യജന്മങ്ങളായ നാം ഓരോരുത്തരും കണ്ടുപഠിക്കുകയും മാതൃകയാക്കുകയും ചെയ്യേണ്ട ഒന്നുതന്നെയാണ് മൃഗങ്ങളുടെ ജീവിതം. ചില മൃഗങ്ങൾ വളരെയേറെ സ്നേഹം കാണിക്കുന്നതായി നമുക്ക് കാണാം. തന്റെ യജമാനനോട് ആദരവും കൂറും കാണിക്കുന്ന പല വളര്‍ത്തു മൃഗങ്ങളും നമുക്കിടയിൽ ഇന്നും ജീവിക്കുന്നുണ്ട്. എന്നാൽ മറ്റു ചില മൃഗങ്ങൾ ആകട്ടെ തങ്ങളുടെ വർഗ്ഗസ്നേഹം എപ്പോഴും കാണിച്ചുകൊണ്ടേയിരിക്കുന്നു.

   

ഇതാ ഇവിടെ ഒരു കാള തന്റെ ജീവിതപങ്കാളി അതായത് ഇണക്ക് പിറകെ ഓടിപ്പോകുന്ന അപൂർവമായ ദൃശ്യമാണ് നമുക്ക് സോഷ്യൽ മീഡിയയിലൂടെ ഇപ്പോൾ കാണാനായി സാധിക്കുന്നത്. ഒരാൾക്ക് ഒരു കാളയും അതിന്റെ ഇണയും ഉണ്ടായിരുന്നു. എന്നാൽ ഇവയുടെ ഉടമ ആ കാളയുടെ ഇണയെ ഒരു വ്യക്തിക്ക് വിൽക്കുകയാണ് ഉണ്ടായത്. ആ വ്യക്തി താൻ വാങ്ങിയ മൃഗത്തെ കൊണ്ടുപോകാനായി വണ്ടിയുമായി എത്തുകയും അതിനെ വണ്ടിയിലേക്ക്.

കയറ്റി കൊണ്ടുപോവുകയും ചെയ്യുന്നു. എന്നാൽ കാള തന്റെ തുണയെയും ഇണയെയും വിട്ടുകളയാൻ തയ്യാറായില്ല. അതിനെ കൊണ്ട് പോകുന്ന വാഹനത്തിന് പിറകെ കുതിച്ചു പായുകയാണ് കാള ചെയ്തത്. വളരെ ദൂരം ആ കാള ഓടി തിരിച്ചു പോയേക്കുമെന്ന് അവർ കരുതിയെങ്കിലും മാറാൻ തയ്യാറായില്ല. അതിവേഗത്തിൽ അത് വാഹനത്തിന് പിറകെ എത്തുകയായിരുന്നു.

അപ്പോൾ ആ വാഹനം ഓടിച്ചിരുന്ന വ്യക്തി വാഹനം നിർത്തുകയും കാള പിന്നീട് എന്താണ് ചെയ്യുന്നത് എന്ന് വീക്ഷിക്കുകയും ചെയ്തു. എന്നാൽ കാള തന്റെ ഇണയെ കിട്ടിയ സന്തോഷത്തിൽ വാഹനത്തെ വലം വയ്ക്കുകയും തന്റെ ഇണയെ എങ്ങനെ രക്ഷിക്കും എന്ന് നോക്കുകയും ചെയ്യുകയായിരുന്നു. ഇത് കണ്ട് ആ വാങ്ങിയ വ്യക്തി ഇത് സഹിക്കാൻ കഴിയാതെ ആ കാളയെ കൂടി വിലയ്ക്ക് വാങ്ങിക്കൊണ്ടു പോവുകയായിരുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.