ഒരു വിവാഹ വേദി വധുവിന്റെ നേതൃത്വത്തിൽ തല്ലുമാലയായി…

പണ്ടുകാലത്ത് ഉണ്ടായിരുന്നവർ വിവാഹം ഒരു ആചാരമാക്കി മാറ്റിയപ്പോൾ ഇന്നത്തെ കാലത്തെ തലമുറ വിവാഹം വളരെയധികം ആഘോഷമാക്കി മാറ്റിയിരിക്കുകയാണ്. ഓരോ വർഷം മുകളിലോട്ട് ചെല്ലന്തോറും വിവാഹത്തിലുള്ള ആഘോഷങ്ങൾ വളരെയധികം വികസിച്ചുകൊണ്ടിരിക്കുകയാണ്. ആഘോഷങ്ങളെല്ലാം ആഭാസങ്ങളായി മാറുന്ന ഒരു സ്ഥിതിവിശേഷത്തിൽ ആയിട്ടാണ് ഇന്ന് നമ്മുടെ സമൂഹം പോയിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ എന്തെല്ലാം കാട്ടിക്കൂട്ടണം എന്ന് അറിയാത്ത ഒരു അവസ്ഥയിലേക്ക് എത്തിച്ചേർന്നിരിക്കുകയാണ്.

   

പല വിവാഹ ആഘോഷങ്ങളും അപകടത്തിൽ ചെന്ന് കലാശിക്കാറുണ്ട്. എന്നാൽ ഇവിടെ വിവാഹ വേദിയിൽ വരനും വധുവും മാല ചാർത്താൻ നിൽക്കുന്ന വേളയിൽ വരനെ വരന്റെ ബന്ധുക്കൾ എടുത്ത് ഉയർത്തുന്ന ഒരു സമ്പ്രദായം ഇപ്പോൾ കാണാറുണ്ട്. അത്തരത്തിൽ വരനെ ആരെല്ലാമോ ചേർന്ന് എടുത്തുയർത്തി അപ്പോൾ വധുവിനെ വരന്റെ കഴുത്തിൽ വരണമാല്യം അണിയിക്കാനായി എത്താത്ത അവസ്ഥയിലായി. അപ്പോൾ ആരോ വധുവിന്റെ പുറകിൽ നിന്ന് വധുവിനെ എടുത്തു ഉയർത്തുകയും ചെയ്തു.

വളരെ പെട്ടെന്ന് മാല വരന്റെ കഴുത്തിൽ അണിയിക്കുകയും തന്നെ എടുത്തുയർത്തിയ ആളെ കരണം പുകച്ച് ഒന്ന് കൊടുക്കുകയും ചെയ്തു. അപ്രതീക്ഷിതമായി തന്നെ എടുത്തുയർത്തിയതിന്റെ പരിണിതഫലമായിട്ടാണ് വധു ഇങ്ങനെ ചെയ്തത് എന്ന് പറയപ്പെടുന്നു. എന്നാൽ അടികിട്ടിയ വ്യക്തിയാകട്ടെ തനിക്കുണ്ടായ നാണക്കേടും മാനക്കേടും ഓർത്ത് അടുത്തുനിന്നിരുന്ന സ്ത്രീക്കും ഒന്ന് കൊടുത്തു. പെട്ടെന്ന് തന്നെ ആഘോഷവേദി തല്ലുമാലയാകാൻ അധികനിമിഷം വേണ്ടിവന്നില്ല.

ഇങ്ങനെയൊരു സംഭവം വിവാഹ വേദിയിൽ ആദ്യമായിട്ടായിരിക്കും നടന്നിട്ടുണ്ടാവുക. ചുരുക്കത്തിൽ പറഞ്ഞാൽ എല്ലാം വളരെ പെട്ടെന്നായിരുന്നു. മലയിടിയിലും അടി പൊട്ടലും എല്ലാം വളരെ പെട്ടെന്ന് നടന്നു. ഒരു സ്ത്രീയുടെ അനുവാദമില്ലാതെ അവളുടെ ദേഹത്തു കടന്നു പിടിച്ചതിനെ തക്കതായ പ്രതികരണം നടത്തിയ ആ വധുവിനെ പ്രശംസിക്കുകയാണ് ഇന്ന് ഏവരും. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.