നിങ്ങളുടെ വീട്ടിൽ സ്ഥിരമായി പാമ്പിനെ കാണുന്നുണ്ടോ? എങ്കിൽ ഇത് അറിഞ്ഞിരിക്കണം…

നാം നമ്മുടെ വീട്ടിലും വീടിന്റെ പരിസരത്തും ചുറ്റുപാടിലും പുരയിടത്തിലും കാണുന്ന ഒരു ജീവിയാണ് പാമ്പ്. പാമ്പ് ഭൂമിയുടെ അവകാശികളാണ്. ഭൂമിയുടെ കാവൽക്കാർ തന്നെയാണ് സർപ്പങ്ങൾ എന്ന് പറയാനായി സാധിക്കും. നമ്മളുടെ വീടുകളുടെ അടുത്തായി സർപ്പക്കാവുകൾ അല്ലെങ്കിൽ പാമ്പിൻ കാവുകൾ എന്നറിയപ്പെടുന്ന ഇടമുണ്ട്. പാമ്പുകളെ വെച്ച് ആരാധിച്ചു പോരുന്ന ഇടമാണ് അത്. പാമ്പുകൾക്ക് നൂറും പാലും നേരുക എന്ന ചടങ്ങും ആ സർപ്പക്കാവുകളിൽ നടക്കാറുണ്ട്.

   

ആദ്യമായി തന്നെ നാം പാമ്പ് എന്താണെന്ന് അറിഞ്ഞിരിക്കണം. പാമ്പുകളും സർപ്പങ്ങളും ഒന്നല്ല. പാമ്പുകളിൽ നിന്ന് വ്യത്യസ്തരാണ് സർപ്പങ്ങൾ. സർപ്പങ്ങൾ സർപ്പക്കാവുകളിലാണ് കൂടുതലായും കാണപ്പെടുന്നത്. ഇത് ചെറുവിരലിന്റെ നീളത്തിൽ ഉള്ളവയും സ്വർണനിറത്തിലോ വെളുത്ത നിറത്തിലോ കാണപ്പെടുന്നവയും ആണ്. എന്നാൽ ഇവ അഥമ ഗണത്തിൽ പെടുന്നവയാണ്. എന്നാൽ ഇതിനേക്കാൾ വലുപ്പമുള്ളതും നിറവ്യത്യാസം ഉള്ളതുമായ സർപ്പങ്ങളെയാണ് കാണുന്നത് എങ്കിൽ അവയെ സർപ്പങ്ങൾ എന്ന് പറയാനായി സാധിക്കുകയില്ല.

ഇത് പാമ്പുകളാണ് ഇവ നാം ആരാധിക്കുന്ന കൂട്ടത്തിൽ പെടുന്നവയല്ല. ഇത് അധമഗണത്തിൽ പെടുന്നവയും അല്ല. നമ്മുടെ വീട്ടിലും പരിസരത്തുമായി ഇത്തരത്തിൽ പാമ്പുകളെ കാണുന്നുണ്ടെങ്കിൽ നാം അതുകൊണ്ട് എന്താണ് അർത്ഥമാക്കേണ്ടത് എന്ന് നോക്കാം. നമ്മുടെ വീടിനും ചുറ്റുപാടിലുമായി ഇത്തരത്തിൽ സർപ്പങ്ങളെ കാണുന്നുണ്ട് എങ്കിൽ അത് ചില ഓർമ്മപ്പെടുത്തലുകൾ ആയേക്കാം. നാം സർപ്പങ്ങൾക്ക് ചില വഴിപാടുകളും നേർന്ന് അവ നടത്താൻ മുടങ്ങിയിട്ടുണ്ടെങ്കിൽ.

അവയെ ഓർമ്മപ്പെടുത്തുന്നത് ആയിരിക്കാം ചിലപ്പോഴെല്ലാം. മറ്റു ചിലപ്പോഴെല്ലാം നമുക്ക് സർപ്പങ്ങളുടെ ആരാധന നടത്താനായിട്ടുള്ള കാലം വന്നു ചേർന്നിരിക്കുന്നു എന്ന് ഓർമ്മപ്പെടുത്തുന്നതിന് വേണ്ടിയും ആയേക്കാം. ആയതുകൊണ്ട് സർപ്പങ്ങളെ അത്ര നിസ്സാരക്കാരായി കരുതരുത്. നമ്മുടെ പരിരക്ഷകരായ ഇവരെ നാം വെച്ച് ആരാധിച്ചു പോരണം. ഇവർക്കായി പ്രാർത്ഥിക്കണം. വഴിപാടുകൾ നടത്തണം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.