ജീവിതം പൊരുതി ജയിച്ചവന്റെ അന്തസ്സുള്ള കഥ

ഏതൊരു മാതാപിതാക്കൾക്കും തങ്ങളുടെ മക്കൾ ഒരുപോലെയാണ്. എന്നാൽ ഇവിടെ അച്ഛനും അമ്മയ്ക്കും ഇളയ മകനോടാണ് ഏറ്റവും കൂടുതൽ സ്നേഹം. അതല്ലെങ്കിലും അങ്ങനെയേ വരൂ. കാരണം മൂത്ത മകൻ എല്ലാ കാര്യങ്ങളിലും അല്പം പുറകോട്ടായിരുന്നു. എന്നാൽ താഴെയുള്ള മകനോ എല്ലാത്തിലും മിടുക്കനും. മൂത്തമകൻ പഠിക്കാൻ അല്പം പുറകോട്ട് ആയിരുന്നു. ഇളവൻ ആകട്ടെ പഠനത്തിൽ കേമനും. അതുകൊണ്ടുതന്നെ അച്ഛനും അമ്മയ്ക്കും ഇളയ മകനോടായിരുന്നു.

   

കൂടുതൽ സ്നേഹവും അഭിമാനവും. മൂത്ത മകൻറെ പ്ലസ്ടുവിൽ ഉണ്ടായ തോൽവി അവൻ തീർത്തും ഒന്നിനും കൊള്ളാത്തവൻ ആയി തീർന്നു വീട്ടുകാർക്ക്. ഇളയ മകൻറെ ഉന്നത വിജയം ചൂണ്ടിക്കാട്ടിക്കൊണ്ട് ബന്ധുക്കളും സ്വന്തക്കാരും എന്തിന് പറയുന്നു സ്വന്തം അച്ഛനും അമ്മയും വരെ ഒറ്റപ്പെടുത്തലുകളും തുടങ്ങിയപ്പോൾ അവൻ വീട് വിട്ട് ഇറങ്ങാൻ തീരുമാനിച്ചു. ആദ്യം വന്ന ഓഫറിന് തന്നെ അവൻ ദുബായിക്ക് പോയി. അവിടെ 15 വർഷം പ്രവാസജീവിതം നടത്തി.

21 വയസ്സിൽ ദുബായ്ക്ക് പോയ അവൻ കഠിനാധ്വാനത്തിലൂടെ ഒരുപാട് സമ്പത്ത് ഉണ്ടാക്കി. ആവശ്യത്തിനുമാത്രം നാട്ടിലേക്ക് പണം അയച്ചു കൊടുക്കുകയും ആവശ്യത്തിനും മാത്രം നാട്ടിൽ പോവുകയും ചെയ്തു. ഓടിട്ട തൻറെ വീട് പൊളിക്കുകയും പുതിയൊരു വീട് പണിയുകയും ചെയ്തു. നാട്ടിൽ ഒരു കാറും വാങ്ങി. ഇതൊക്കെ ചെയ്യുമ്പോഴും അവൻ സ്വയം മറക്കുകയും ഒരു വിവാഹം കഴിക്കാൻ സമയമില്ലാതെ പോവുകയും ചെയ്തു.

വിവാഹത്തിന് ഒരുങ്ങിയപ്പോൾ നാളിന്റെ പേര് പറഞ്ഞ് വിവാഹങ്ങളെല്ലാം മുടങ്ങി പോയി. ചേട്ടൻ പെണ്ണ് കിട്ടാതെ നിൽക്കുന്നതും നോക്കാതെ അനിയൻ പെണ്ണ് കെട്ടുകയും അവനെ കുട്ടികൾ ആവുകയും ചെയ്തു. 36 മത്തെ വയസ്സിൽ 15 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ചവൻ നാട്ടിലേക്ക് വരുമ്പോൾ അവൻറെ മനസ്സിൽ മരിയ ആകാത്ത എന്ന ഒരു ഫിലിപ്പീനി പെൺകുട്ടി ഉണ്ടായിരുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.