തിരക്കുപിടിച്ച ജീവിതത്തിനിടെ ഒരു ബാങ്ക് മാനേജരുടെ ജീവിതം മാറ്റിമറിക്കാൻ ഇടയായ സംഭവബഹുലമായ ഒരു ദിവസം……

ചെന്നൈയിൽ നിന്നും കേരളത്തിലേക്ക് ട്രാൻസ്ഫറായി വന്ന ബാങ്ക് മാനേജർ ആയിരുന്നു കൃഷ്ണനുണ്ണി. ഒരാഴ്ചയായി കൃഷ്ണനുണ്ണി ചെന്നൈയിൽ നിന്നും മാറി വന്നിട്ട്. എന്നത്തേയും പോലെ തന്നെ അന്നും വളരെയധികം തിരക്കു നിറഞ്ഞ ഒരു ദിവസമായിരുന്നു അദ്ദേഹത്തിന്. അന്നും ബാങ്കിൽ പല ആവശ്യങ്ങൾക്കായി വന്നിരുന്ന ആളുകളുടെ തിരക്ക് ഉണ്ടായിരുന്നു. വിവാഹാവശ്യത്തിന് ലോക്കറിൽ നിന്ന് സ്വർണം എടുക്കാനായി വന്ന ഒരാൾക്ക് സ്വർണം എടുത്തു കൊടുത്തു കൊണ്ടിരിക്കുകയാണ്.

   

അദ്ദേഹം. ഒരു ബഹളം കേട്ടാണ് അദ്ദേഹം തന്റെ ക്യാബിനിലേക്ക് വന്നത്. അവിടുത്തെ ക്ലർക്കായ സഹദേവൻ ഒരു പ്രായമായ അമ്മയോട് കയർക്കുകയായിരുന്നു. കാര്യം തിരക്കിയ കൃഷ്ണനുണ്ണിക്ക് മനസ്സിലായി ആ അമ്മയുടെ അക്കൗണ്ടിൽ പണം വന്നിട്ടില്ലെന്ന്. ഫോൺ നമ്പർ അവിടെ എഴുതിക്കൊടുത്തു കൊള്ളാനും പണം വന്നാൽ തങ്ങൾ വിളിച്ചറിയിച്ചു കൊള്ളാമെന്നും പറഞ്ഞ് കൃഷ്ണനുണ്ണി ആ അമ്മയെ അവിടെ നിന്നും പറഞ്ഞയച്ചു. തൻറെ കയ്യിൽ ഉണ്ടായിരുന്ന കവറിൽ നിന്ന്.

ഒരു തുണ്ട് കഷണം കടലാസ് എടുത്ത് അവിടെ കൊടുത്തുകൊണ്ട് ആ അമ്മ പുറത്തേക്കു നടന്നുപോയി. ഭക്ഷണം കഴിക്കാനായി പുറത്തിറങ്ങിയ കൃഷ്ണനുണ്ണി അമ്മ ബസ് സ്റ്റോപ്പിൽ നിന്ന് കണ്ണുനീർ തുടച്ചുകൊണ്ട് ആരോടോ ഫോണിൽ സംസാരിക്കുന്നതായി കണ്ടു. ആ അമ്മയുടെ സംസാരം കേട്ട കൃഷ്ണനുണ്ണിക്ക് അമ്മ മരുന്നു വാങ്ങാൻ പണമില്ലാതെയാണ് വിഷമിക്കുന്നത് എന്ന് മനസ്സിലായി. അവൻ ഇതേപ്പറ്റി ആ അമ്മയോട് ചോദിച്ചു.

ആ അമ്മയുടെ കയ്യിൽ നിന്ന് ആ മരുന്നിന്റെ കുറിപ്പ് വാങ്ങി അവൻ മെഡിക്കൽ ഷോപ്പിലേക്ക് നടന്നു. ഡോക്ടർ എഴുതിയ പ്രകാരം മരുന്ന് എടുത്തുകൊള്ളാൻ അവൻ അവരോട് പറഞ്ഞു. അപ്പോൾ അമ്മയുടെ കയ്യിൽ ഉണ്ടായിരുന്ന വളരെ ചെറിയ ആ ഫോൺ റിങ്ങ് ചെയ്യാൻ തുടങ്ങി. ഫോൺ സ്പീക്കറിൽ ഇട്ടിരുന്നത് കൊണ്ട് ആ പുറത്തു നിന്ന് ഒരു പെൺകുട്ടിയുടെ കരച്ചിൽ കൃഷ്ണനുണ്ണി കേട്ടു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.