ഡ്രൈനേജ് ഹോളിൽ വീണ കുഞ്ഞിനെ പിന്നീട് എന്താണ് സംഭവിച്ചത് എന്നറിയാൻ ഇത് കാണുക…

നെഞ്ചിടിപ്പോടുകൂടി അല്ലാതെ ആർക്കും ഇത് കാണാൻ കഴിയില്ല. ഒരുപാട് പേർ കണ്ടു പ്രാർത്ഥനയോടെയിരുന്ന ഒരു വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവരുന്നത്. അമ്മ എന്നത് ഒരു ലോകസത്യം തന്നെയാണ്. ആർക്കും നിർവചിക്കാൻ കഴിയാത്ത അത്രമേൽ സ്നേഹമുള്ള അത്രമേൽ കരുതൽ ഉള്ള അത്രമേൽ ത്യാഗമുള്ള ഒന്ന് തന്നെ. ഒരു അമ്മയും മകനും റോഡരികിലൂടെ നടന്നു പോവുകയാണ്.

   

മകനെ മൂന്നു വയസ്സ് മാത്രമേ പ്രായമുള്ളൂ. ഇരുവരും നടന്നുപോകുമ്പോഴാണ് റോഡ് സൈഡിൽ ഉണ്ടായിരുന്ന ഡ്രെയിനേജ് ഹോളിന്റെ മൂടി അല്പം മാറിയിരിക്കുന്നത് ഇവർ ശ്രദ്ധിക്കാതെ പോയത്. നടന്നു പോകുമ്പോൾ കുഞ് ആ ഡ്രൈനേജ് ഹോളിന്റെ മൂടിയുടെ മുകളിൽ ചവിട്ടുകയും അമ്മയുടെ കയ്യിൽ നിന്ന് പിടിവിട്ട് ആ കുഴിയിലേക്ക് പോവുകയും ചെയ്യുന്നു. അമ്മ വളരെ പെട്ടെന്ന് അങ്ങോട്ടേക്ക് പാഞ്ഞെടുക്കുകയും ആ കുഞ്ഞിനെ രക്ഷപ്പെടുത്താനായി ശ്രമിക്കുകയും ചെയ്യുന്നുണ്ട്.

അമ്മ തെല്ലും ഭയപ്പെട്ട് നിൽക്കാതെ ആരെയും കാക്കാതെ അമ്മ ഓടി എത്രയും പെട്ടെന്ന് വളരെയധികം ഭാരമുള്ള ആ ഡ്രൈനേജ് ഹോളിന്റെ അടപ്പ് വളരെ നിഷ്പ്രയാസം എടുത്തു മാറ്റുകയും പിന്നീട് ആ കുഞ്ഞിനെ രക്ഷപ്പെടുത്താനായി ആ കുഴിയിലേക്ക് തലയിട്ട് കിടക്കുകയും ചെയ്യുന്നു. ഇതുകണ്ട് സമീപത്ത് ഉണ്ടായിരുന്ന മറ്റൊരു സ്ത്രീയും സഹായത്തിനായി ഓടിയെത്തുന്നുണ്ട്. അവരുടെ അടുത്തും ഒരു കുഞ്ഞിനെ നമുക്ക് കാണാവുന്നതാണ്. ആ അമ്മ വളരെ വേഗത്തിൽ കുഞ്ഞിനെ രക്ഷപ്പെടുത്തുകയാണ് ചെയ്തത്.

സോഷ്യൽ മീഡിയ ഒന്നടങ്കം കൈയ്യടിക്കുകയും ആ അമ്മയുടെ ധീരതയെ പ്രശംസിക്കുകയും ചെയ്യുന്നുണ്ട്. അമ്മ ആരെയെങ്കിലും സഹായത്തിന് കിട്ടുമോ എന്ന് നോക്കിനിൽക്കുകയാണെങ്കിൽ ആ കുഞ്ഞിന്റെ ജീവൻ തന്നെ ഒരുപക്ഷേ അപകടമായിയേക്കാം. അമ്മയുടെ ആ സമയത്ത് ഉണ്ടായ കരുതലും പെട്ടെന്നുള്ള തീരുമാനവും ആ കുഞ്ഞിന്റെ ജീവനെ രക്ഷിക്കാനായി സാധിച്ചു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.