നമ്മൾ ഒരു വീട്ടിൽ സന്തോഷമായും സുഖമായും ജീവിക്കണം എന്ന് ആഗ്രഹിക്കുന്നുണ്ട് എങ്കിൽ ആ വീടിനെ വാസ്തുപരമായി യാതൊരുവിധത്തിലുള്ള ദോഷങ്ങളും ഇല്ല എന്ന് ഉറപ്പുവരുത്തേണ്ടതാണ്. ഇത്തരത്തിൽ വാസ്തുപരമായി ദോഷങ്ങൾ ഉള്ള ഒരു വീട്ടിലാണ് നിങ്ങൾ താമസിക്കുന്നത് എങ്കിൽ നിങ്ങളുടെ ജീവിതത്തിൽ അടിക്കടി പ്രശ്നങ്ങൾ ആയിരിക്കും ഉണ്ടായിരിക്കുക. അത്രമേൽ സമാധാനത്തോടുകൂടി ഒരിക്കലും നിങ്ങൾക്ക് ആ വീട്ടിൽ ജീവിക്കാനായി സാധിക്കില്ല.
അതുകൊണ്ടുതന്നെ ഓരോ വീടിന്റെയും വസ്തു വളരെയധികം കൃത്യമായിരിക്കണം എന്നത് ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം തന്നെയാണ്. ഇത്തരത്തിൽ വാസ്തു കൃത്യം ആകുന്നതിനു വേണ്ടിയിട്ടാണ് ഓരോ വ്യക്തികളും വീടു നിർമ്മിക്കുന്നതിനു മുൻപായി തന്നെ നല്ല ഒരു ആശാരിയെ വിളിച്ചുകൊണ്ടുവരുകയും കൃത്യമായിത്തന്നെ സ്ഥലത്ത് കുറ്റിയടിക്കുകയും വളരെ കൃത്യമായി ജ്യോതിഷ പ്രകാരം വാസ്തു നോക്കിക്കൊണ്ട് തന്നെ വീട് നിർമ്മിക്കുകയും ചെയ്യുന്നത്.
ഇത്തരത്തിൽ വീട് നിർമ്മിക്കുമ്പോൾ വാസ്തുപരമായി എന്ത് കാര്യങ്ങളാണ് നാം ഓരോരുത്തരും ശ്രദ്ധിക്കേണ്ടത് എന്നല്ലേ. ആദ്യമേ തന്നെ നമ്മുടെ വീട്ടിലേക്ക് വരുന്ന വഴിക്ക് വലിയ പ്രാധാന്യം തന്നെയുണ്ട്. അതായത് ഒരു വഴി നേർ രേഖയിൽ വന്ന് നമ്മുടെ വീട്ടിലേക്ക് കയറുകയാണ് എങ്കിൽ അത് ഏറെ ദോഷകരമാണ്. അതുപോലെതന്നെ പ്രത്യേകതയുള്ള മറ്റു രണ്ടു ഇടങ്ങളാണ് കന്നിമൂലയും അഗ്നികോണും. ഇത് ഏറ്റവും ശ്രദ്ധിക്കേണ്ട ഇടം തന്നെയാണ്. ഒരിക്കലും കന്നിമൂലയിൽ കിണറുകളോ കുളങ്ങൾ ഒന്നും തന്നെ ഉണ്ടായിരിക്കാൻ പാടുള്ളതല്ല.
അതുപോലെ തന്നെ ജലം ഒഴുക്കി വിടാനും ഈയിടത്തിൽ പാടുള്ളതല്ല. തീർച്ചയായും ഈ സ്ഥലത്ത് വീടിനകത്ത് ധനം സൂക്ഷിക്കുന്ന അലമാരകൾ വയ്ക്കാവുന്നതാണ്. അതുപോലെതന്നെ ഒരിക്കലും നമ്മുടെ വീട്ടിലെ അഗ്നികോണിൽ ധനം സൂക്ഷിച്ചുവയ്ക്കാൻ പാടുള്ളതല്ല. ഇത് തീർത്തും തെറ്റായ ഒരു കാര്യമാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.