നിങ്ങൾ വീടുകളിൽ നിത്യേനേ വിളക്ക് കൊളുത്തുന്നവരാണ് എങ്കിൽ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകല്ലേ…

നാം വീട്ടിൽ നിത്യവും വിളക്ക് കൊളുത്തുന്നവരാണ്. സർവ്വദേവി ദേവസങ്കൽപങ്ങളും വിളക്കിൽ കുടിയിരിക്കുന്നു എന്നാണ് പറയപ്പെടുന്നത്. വീട്ടിൽ മഹാലക്ഷ്മി വന്നു കയറുന്നതിനായി നാം വീട്ടിൽ രണ്ടു നേരവും വിളക്ക് കൊളുത്താറുണ്ട്. രാവിലെ ഒരു തിരിയിട്ട് കിഴക്കോട്ട് ഉച്ചതിരിഞ്ഞ് അതായത് സന്ധ്യാസമയത്ത് രണ്ടു തിരിയിട്ട് കിഴക്കോട്ടും പടിഞ്ഞാറും വിളക്ക് തെളിയിക്കുന്നവരാണ് നാം. വിളക്ക് തെളിയിക്കുന്നതിന് മുൻപായി വീടും പരിസരവും അടിച്ചുവാരി തുടച്ച് ശുദ്ധി വരുത്തേണ്ടതാണ്.

   

ഉപയോഗിക്കുന്ന വിളക്കും ഏറെ ശുദ്ധി വരുത്തേണ്ടത് തന്നെയാണ്. വിളക്ക് കൊളുത്തുമ്പോൾ വിളക്കിൽ പുതിയ എണ്ണ പകരേണ്ടതാണ്. പുതിയ തിരിയും ഇട്ടു വേണം കത്തിക്കാനായി. നാം വീട്ടിൽ ഒരു തിരിയോ രണ്ടു തിരിയോ അഞ്ചു തിരിയിട്ട് ഭദ്രദീപമോ വിശേഷ ദിവസങ്ങളിൽ കത്തിക്കാവുന്നതാണ്. വിളക്കിൽ നല്ലെണ്ണ പകർന്ന് കത്തിക്കുന്നതാണ് ഏറ്റവും ഉത്തമം.

എന്നാൽ നെയ്യ് പകർന്ന് കത്തിക്കുകയാണെങ്കിൽ അതിശ്രേഷ്ഠം തന്നെയാണ്. വിളക്കിൽ മൂന്നു തിരിയോ നാല് തിരിയോ ഇട്ടു കത്തിക്കുന്നത് ഏറെ ദോഷകരമാണ്. ഇത് വീടുകളിലും ആ വീട്ടിലുള്ളവർക്കും ഏറെ ദോഷങ്ങൾ പ്രദാനം ചെയ്യുന്നു. കൂടാതെ നാം വിളക്ക് കൊളുത്തുമ്പോൾ അതിനടുത്തായി ഒരു കിണ്ടിയിൽ വെള്ളം വയ്ക്കുകയും അതിൽ തുളസിയില ഇട്ടുവയ്ക്കുകയും ചെയ്യുന്നത് ഏറെ ഉത്തമം തന്നെയാണ്. നാം വിളക്ക് കൊളുത്തിയതിനുശേഷം അവശേഷിക്കുന്ന തിരി പുറത്തേക്ക് ഒരിക്കലും വലിച്ചെറിയാൻ പാടുള്ളതല്ല.

ഇത്തരത്തിൽ നിങ്ങൾ പുറത്തേക്ക് തിരി വലിച്ചെറിയുകയാണ് എങ്കിൽ ഏതെങ്കിലും തരത്തിലുള്ള പക്ഷിമൃഗാദികൾ വരുകയും ആ തിരി കൊത്തിയെടുത്തു കൊണ്ടുപോവുകയും ചെയ്യുന്നു. ഇത്തരത്തിൽ അവ കൊത്തിക്കൊണ്ടുപോയി മാലിന്യ കൂമ്പാരത്തിൽ തള്ളുന്നതും ആ തിരികൾ അവ ഭക്ഷിക്കുന്നതും ഏറെ ദോഷകരം തന്നെയാണ്. അതിനാൽ ഇത്തരം തിരികൾ ഒരു പാത്രത്തിൽ സൂക്ഷിക്കേണ്ടതാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.