പാട്ട പറക്കുന്ന സ്ത്രീകൾ വണ്ടി കയടക്കിയപ്പോൾ ഓട്ടോക്കാരൻ ചെയ്തതെന്തെന്ന് അറിയേണ്ടേ…

പെട്ടി ഓട്ടോ ഡ്രൈവറായിരുന്ന ഞാൻ എന്റെ വണ്ടിക്ക് അകത്തിരുന്ന് മൊബൈൽ ഫോണിൽ ഫേസ്ബുക്കിൽ കണ്ണുകൾ ഓടിച്ചു കൊണ്ടിരിക്കുകയായിരുന്നു. ആ സമയത്താണ് പുറത്തുനിന്ന് ഒരു സ്ത്രീ കയ്യിലിരുന്ന കുപ്പി കൊണ്ട് വണ്ടിയുടെ ഗ്ലാസിൽ തട്ടി ഒരു ഓട്ടം പോകുമോ എന്ന് തമിഴ് ഭാഷയിൽ ചോദിച്ചത്. അപ്പോഴാണ് ഞാൻ മൊബൈലിൽ നിന്നും കണ്ണുകൾ ഉയർത്തി പുറത്തേക്ക് നോക്കിയത്. അപ്പോൾ മുഷിഞ്ഞ വസ്ത്രവും കയ്യിൽ ഒരു കാലിക്കുപ്പിയും ഒക്കത്ത് ഒരു കൊച്ചു കുഞ്ഞുമായി ഒരു സ്ത്രീ പുറത്തുനിന്നിരുന്നു.

   

അവർ വീണ്ടും എന്നോട് തമിഴ് കലർന്ന ഭാഷയിൽ ഒരു ഓട്ടം പോകുന്ന ചേട്ടാ എന്ന് ചോദിച്ചു. അപ്പോൾ വണ്ടിയിൽ നിന്ന് അവരെ ചീത്ത പറയാനായി പുറത്തേക്ക് ചാടി ഇറങ്ങിയപ്പോഴാണ് വണ്ടിയുടെ പിറകിൽ ഒരു സ്ത്രീ കയറിയിരിക്കുന്നുണ്ട് എന്ന് കണ്ടത്. ചുറ്റും കണ്ണോടിച്ചപ്പോൾ ബാക്കി ഓട്ടോക്കാർ എല്ലാവരും ഇവരെ കണ്ട് അവിടെ നിന്ന് സ്ഥലം വിട്ടിരുന്നു എന്ന് ഞാൻ മനസ്സിലാക്കി. ഇവരെ എങ്ങനെയെങ്കിലും ഒഴിവാക്കി വിടാനായി അടുത്തുള്ള കടയിൽ ചെന്നിരുന്നു.

കുറച്ചുസമയത്തിനുശേഷം അവർ പോയി കാണും എന്ന് കരുതി തിരിച്ചു വന്നപ്പോഴും ആ സ്ത്രീയും വണ്ടിക്ക് പുറകിലിരുന്ന് സ്ത്രീയും അവിടെത്തന്നെ ഉണ്ടായിരുന്നു. അവരെ സഹായിച്ചാൽ ഏറെ പൊല്ലാപ്പ് ആകുമെന്നും ചോദിച്ച പണം കിട്ടില്ലെന്നും പോരാത്തതിന് പോലീസ് കേസ് ഉണ്ടാകുമെന്നും അറിയുന്നതുകൊണ്ട് തന്നെ അവരെ സഹായിക്കാൻ ഞാൻ തയ്യാർ ആയിരുന്നില്ല. എന്നാൽ അവർ ഒരിക്കലും പറഞ്ഞ പണം തരാതിരിക്കില്ല എന്നും പറഞ്ഞു അപേക്ഷിക്കുകയായിരുന്നു.

അവരുടെ നിസ്സഹായാവസ്ഥ കണ്ട് അവരെ സഹായിക്കാനായി ഒരുങ്ങുമ്പോഴേക്കും ഒരുപാട് മറ്റ് സ്ത്രീകളും ഓടി വണ്ടിക്ക് പുറകിലേക്ക് തള്ളിക്കയറുകയായിരുന്നു. അവരെല്ലാം പുറത്തിറങ്ങിയാലേ ഞാൻ ഓട്ടം വരൂ എന്ന് പറഞ്ഞപ്പോൾ കുറച്ചുപേർ അതിൽ നിന്നും താഴെ ഇറങ്ങി. അവരെല്ലാം വന്നാലേ ഓരോ സ്ഥലങ്ങളിലായി കൂട്ടിവെച്ചിരിക്കുന്ന സാധനങ്ങൾ എടുത്തു കൊണ്ടു പോകാൻ സാധിക്കൂ എന്ന് അവർ പറഞ്ഞു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.