17 വയസ്സുകാരി ഭാര്യയ്ക്ക് ഡിവോഴ്സ് നോട്ടീസ് അയച്ച് 78 കാരൻ ഭർത്താവ്…

സോഷ്യൽ മീഡിയയിൽ ഏറെ വിവാദമായ ഒരു സംഭവമായിരുന്നു ഇൻഡോനേഷ്യയിൽ നടന്ന ഈ വിവാഹം. 17 വയസ്സുള്ള യുവതിയെ വിവാഹം ചെയ്തത് 78 കാരനായിരുന്നു. പ്രായത്തിന്റെ ഈ വ്യത്യാസം തന്നെയാണ് ഏവരിലും ഞെട്ടൽ ഉളവാക്കിയത്. എന്നാൽ 22 ദിവസത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം 78 കാരൻ 17കാരിക്ക് വിവാഹമോചനത്തിന് ആയുള്ള കത്ത് അയച്ചിരിക്കുകയാണ്. തന്റെ ഭാര്യക്ക് വിവാഹത്തിന് മുൻപ് ഉണ്ടായ ഗർഭമാണ് ഇതിന് കാരണം എന്നാണ് 78 കാരൻ വാദിക്കുന്നത്.

   

എന്നാൽ ഈ 17കാരിക്ക് വിവാഹത്തിന് മുൻപ് ഗർഭം ഉണ്ടായിരുന്നില്ല എന്നാണ് യുവതിയുടെ വീട്ടുകാർ വെളിപ്പെടുത്തുന്നത്. ഇൻഡോനേഷ്യയിലാണ് ഈ സംഭവം നടക്കുന്നത്. നോനി നമിത എന്ന 17 കാരിയാണ് 78 കാരനായ അബ്ബാസെർനയെ വിവാഹം ചെയ്തത്. 78 വയസ്സുള്ള ഇദ്ദേഹം തന്റെ ഭാര്യയ്ക്ക് മെഹറായി ഒരു സ്കൂട്ടറും കട്ടിലും കിടക്കയും എല്ലാം നൽകിയിരുന്നു. എന്നാൽ പിന്നീട് മൂന്ന് ആഴ്ചത്തെ ദാമ്പത്യത്തിനുശേഷം ഇവർ വേർപിരിയാൻ തീരുമാനിച്ചിരിക്കുകയാണ്.

തങ്ങൾക്കിടയിൽ യാതൊരു പ്രശ്നവുമില്ല എന്നാണ് യുവതി വെളിപ്പെടുത്തുന്നത്. ഈ അബസറിനെയുമായി യാതൊരു പ്രശ്നങ്ങളും ഇല്ല എന്ന യുവതിയുടെ വീട്ടുകാരും വ്യക്തമാക്കുന്നുണ്ട്. എന്നാൽ ആഡംബരപൂർവ്വം നടന്ന ഈ വിവാഹബന്ധത്തിൽ നിന്ന് മോചനം തേടിയിരിക്കുകയാണ് ഇദ്ദേഹം. തന്റെ ഭർത്താവിനെ ഏറെ സ്നേഹിച്ചിരുന്ന നോനി ഇപ്പോൾ വളരെയധികം ഡിപ്രഷനിലാണ് എന്നാണ് സഹോദരി.

ഹനിയ വ്യക്തമാക്കുന്നത്. ഈ കത്ത് കയ്യിൽ കിട്ടിയതിനുശേഷം ഒരു ദിവസത്തേക്ക് അവൾക്ക് വിശപ്പ് ദാഹവും ഉണ്ടായിരുന്നില്ല എന്നാണ് സഹോദരി വ്യക്തമാക്കുന്നത്. എന്നാൽ പിന്നീട് അങ്ങോട്ട് അവൾ ഏറെ വിഷമത്തിൽ ആയിരിക്കുകയാണ് എന്നും വ്യക്തമാക്കുന്നു. ഇവർക്കിടയിൽ മറ്റു പ്രശ്നങ്ങൾ ഉണ്ടോ എന്ന് ആർക്കും അറിഞ്ഞുകൂടാ. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.