അമ്മയുടെ മുറിയിൽ നിന്ന് കേട്ട ഞരക്കം എന്താണെന്ന് അറിയാൻ മുറിയിൽ എത്തിയ യുവാവ് കണ്ട കാഴ്ച…

പതിവുപോലെഅന്നും അമ്മയുടെ മുറിയിൽ നിന്ന് ഒരു മൂളലും ഞരക്കവും കേട്ടിട്ടാണ് അങ്ങോട്ടേക്ക് കയറിച്ചെന്നത്. മുറിയിലേക്ക് കയറി ചെന്നപ്പോൾ തന്നെ മലത്തിന്റെയും മൂത്രത്തിന്റെയും രൂക്ഷഗന്ധ മൂക്കിലേക്ക് തുഴഞ്ഞു കയറുകയായിരുന്നു. അല്ലെങ്കിലും അമ്മയ്ക്ക് പണ്ടും ഉള്ളതാണ് ഈ ഭക്ഷണം കഴിച്ച ഉടൻ അപ്പിയിടൽ. പണ്ട് അച്ഛനമ്മയെ അത് പറഞ്ഞേ കളിയാക്കുന്നത് അമ്മയ്ക്ക് ഓർമ്മയുണ്ടോ എന്ന് അമ്മയോട് വെറുതെ ഒന്ന് കളിയാക്കി.

   

ചോദിച്ചപ്പോൾ അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു. അത് കണ്ടപ്പോൾ ഒട്ടും സഹിക്കാൻ കഴിഞ്ഞില്ല. ഇതെന്താ കൊച്ചു കുഞ്ഞുങ്ങളെപ്പോലെ അമ്മ കരയുന്നത്. ഞാനിതെല്ലാം വെറുതെ പറഞ്ഞതല്ലേ എന്ന് പറഞ്ഞ് അമ്മയുടെ ധരിച്ചിരുന്ന ഉടുപ്പും ബെഡ്ഷീറ്റും മാറ്റി പുതിയത് വിരിക്കുകയും അമയ്യ അല്പം ചൂടുവെള്ളം കൊണ്ട് തുടച്ചു വൃത്തിയാക്കുകയും ചെയ്തു. അമ്മയുടെ മാറ്റിയ വസ്ത്രങ്ങളും ബെഡ്ഷീറ്റുമായി ബാത്റൂമിലേക്ക് കടക്കുമ്പോൾ പതിവില്ലാതെ അന്ന് കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു.

ആ വസ്ത്രങ്ങളും ബെഡ്ഷീറ്റും എല്ലാം വെള്ളമൊഴിച്ചു കഴുകി അൽപം ഡെറ്റോളിൽ മുക്കിവെച്ച് കയ്യും മുഖവും കഴുകി പുറത്തേക്ക് ഇറങ്ങുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് എന്നെ നോക്കി കിടക്കുന്ന അമ്മ മനസ്സിലാക്കാതിരിക്കാൻ വേണ്ടി നമുക്ക് ഈ റൂമിൽ അല്പം സ്പ്രേ അടിക്കാം എന്ന് പറഞ്ഞ് അലമാരിയുടെ നേരെ തിരിഞ്ഞ് അലമാരിയിൽ നിന്ന് ഒരു സ്പ്രേ ബോട്ടിൽ എടുത്ത് റൂമിലും.

അമ്മയുടെ വസ്ത്രത്തിലും ബെഡിലും ബെഡ്ഷീറ്റിലും എല്ലാം അടിച്ചു. ഇപ്പോൾ നല്ല മണം ആയിട്ടുണ്ടല്ലോ അമ്മേ എന്ന് പറഞ്ഞു ഒരു ചെറുപുഞ്ചിരിയോടെ കിടക്കുന്ന അമ്മയുടെ അടുത്ത് ആ ചുക്കി ചുളിഞ്ഞ കൈകൾ പിടിച്ച് അല്പസമയം ഇരുന്നു. അമ്മ ഒന്നുകൊണ്ടും വിഷമിക്കേണ്ട. നാളെ പുതിയ ഹോംനഴ്സ് വരും എന്ന് അമ്മയോട് പറഞ്ഞിട്ടാണ് മുറിയിൽ നിന്ന് പുറത്തിറങ്ങിയത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.