എന്നും രാത്രിയാകുമ്പോൾ ഒരു വീടിൻറെ അടുത്തുള്ള എല്ലാ നായ്ക്കളും കുരയ്ക്കാൻ തുടങ്ങും. എന്തുകൊണ്ടാണ് എന്നും രാത്രി ഈ നായ്ക്കൾ ഇങ്ങനെ കുരയ്ക്കുന്നത് എന്ന് ആർക്കും മനസ്സിലായില്ല. എന്നാൽ ഇത് തുടർന്നുകൊണ്ടിരുന്നപ്പോൾ അവിടെയുള്ള സമീപവാസികൾക്കും ആ വീട്ടിലുള്ളവർക്കും വളരെയധികം ആശങ്കയുണ്ടായി. എന്തുകൊണ്ടാണ് നായ്ക്കൾ ഇത്രയും സമയം വൈകിട്ട് കുരയ്ക്കുന്നത് എന്ന് അറിയാൻ അവർ അടുത്തുള്ള സിസിടിവി പരിശോദിച്ചു.
സിസിടിവിയിൽ നിന്നും കണ്ട ദൃശ്യങ്ങൾ ഏവരെയും ഞെട്ടിക്കുന്ന ഒന്നായിരുന്നു. ആ വീട്ടിലെ പശുത്തൊഴുത്തിൽ പശുവിൻ അടുത്തായി ഒരു പുള്ളിപ്പുലി കിടക്കുന്നതാണ് അവർ കണ്ടത്. ആ പശുവിനെ കാവലായി ആ പശുവിനെ തൊട്ടും തലോടിയും ഒരു പുള്ളിപ്പുലി കിടക്കുന്നു. പശുവിനെ ആകട്ടെ യാതൊരു പേടിയുമില്ല. രണ്ടുപേരും ഒരേ മനസ്സോടെ അവിടെ കിടക്കുന്നത് കാണുമ്പോൾ ജനങ്ങൾക്ക് എല്ലാം അതിശയം തോന്നി. എങ്ങനെയാണ് ഒരു വന്യജീവിയായ പുള്ളിപ്പുലി.
ഒരു പശുവിനോട് ഇത്രയും അടുത്ത് ഇരിക്കുന്നത് എന്ന് അവർക്കാർക്കും മനസ്സിലായില്ല. അസമിലാണ് ഈ സംഭവം നടക്കുന്നത്. അയൽ നാട്ടിൽ നിന്ന് ആ പശുവിന്റെ ഉടമ അതിനെ വാങ്ങിക്കൊണ്ടു വന്നതായിരുന്നു. അടുത്തദിവസം ആ പശുവിനെ ഈ പുള്ളിപ്പുലിയുമായി എങ്ങനെയാണ് ഒരു ബന്ധമുണ്ടായത് എന്നറിയാൻ ആ പശുവിനെ വാങ്ങിയ ഉടമയുടെ അടുത്തേക്ക് ഇപ്പോഴത്തെ ഉടമ എത്തുകയുണ്ടായി. അദ്ദേഹത്തോട് ചോദിച്ചപ്പോഴാണ് ആ വിവരം അദ്ദേഹത്തിന് മനസ്സിലാക്കാനായി സാധിച്ചത്.
വളരെ ചെറുപ്പത്തിൽ തന്നെ അമ്മയാൽ ഉപേക്ഷിക്കപ്പെട്ട പുള്ളിപ്പുലിയെ പാലൂട്ടി വളർത്തിയത് ഈ പശുവായിരുന്നു. തൻറെ പോറ്റമ്മയോടുള്ള സ്നേഹവും ആദരവും സൂചിപ്പിക്കുന്നതിനു വേണ്ടിയാണ് ഈ പുള്ളിപ്പുലി എപ്പോഴും പശുവിന്റെ അടുത്തേക്ക് വന്നിരുന്നത്. മാത്രമല്ല ആ പശുവിനെ ആ പുള്ളിപ്പുലി അത്രമേൽ ഇഷ്ടമായിരുന്നു. അത് പശുവിനെ തൻറെ സ്വന്തം അമ്മയായിട്ടാണ് കരുതിയിരുന്നത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.