അമ്മ ഒളിച്ചോടി പോയ മകന്റെ ജീവിതത്തിൽ പിന്നീട് സംഭവിച്ചത് എന്താണെന്ന് അറിയാമോ…

എന്നും രാവിലെ അമ്മ വന്ന് കുലുക്കി വിളിച്ച് എഴുന്നേൽപ്പിക്കുകയാണ് പതിവ്. അന്ന് പതിവിലും വിപരീതമായി വളരെ നേരത്തെ തന്നെ ഉണർന്നെഴുന്നേറ്റു. അമ്മയെ കാണാനില്ല. അടുക്കളയിൽ വന്നു നോക്കിയപ്പോൾ അവിടെയും അമ്മയില്ല. അടുക്കളയിൽ ഇന്ന് പാചകം ചെയ്ത മട്ടൊന്നും കാണുന്നില്ല. എന്നും അച്ഛന്റെ കയ്യിൽ നിന്ന് തല്ലും ചീത്തയും വാങ്ങി അമ്മ ആ ദേഷ്യം തീർത്തിരുന്നത് അടുക്കളയിലുള്ള പാത്രങ്ങളോട് ആയിരുന്നു. ഇന്ന്നിശ്ചലമായിരിക്കുന്ന.

   

അടുക്കള കണ്ടപ്പോൾ പേടിയാണ് തോന്നിയത്. വേഗം മുറ്റത്തേക്ക് ഓടി. ചെരിപ്പുകളുടെ സ്ഥാനം നോക്കി. അമ്മയുടെയും അനിയന്റെയും ചെരുപ്പിനെ നടുവിലായി കിടക്കുന്ന എന്റെ ചെരുപ്പ് മാത്രം അവിടെ അവശേഷിച്ചു. അമ്മയുടെയും അനിയന്റെയും ചെരിപ്പ് അവിടെ കാണാനില്ല. അതുകൂടിയായപ്പോൾ മനസ്സിൽ അടക്കി പിടിച്ചു നിന്ന കണ്ണുനീർ പുറത്തേക്ക് വന്നു. വേഗം വേലിക്കൽ ഓടിയപ്പോൾ കണ്ടു നരച്ച് പിന്നെ കീറാറായ കറുപ്പിൽ.

വെളുപ്പ് പുള്ളികളുള്ള സാരിയുടുത്ത് അനിയനെയും കൂട്ടി അമ്മ ആർക്കൊപ്പം ഓട്ടോയിൽ കയറി പോകുന്നത്. അതുകൊണ്ട് വേലിക്കൽ തന്നെ നിന്നുപോയി. വേലിയിൽ കൊളുത്തി വലിച്ച് അവിടെ തന്നെ പിടിച്ചുനിർത്തുന്നത് പോലെ. തൊണ്ടയിൽ നിന്ന് പുറത്തേക്ക് വന്ന കരച്ചിൽ തൊണ്ടയിൽ തന്നെ കുരുങ്ങി നിന്നു. ഏറെ തേങ്ങി വീട്ടിലേക്ക് തന്നെ മടങ്ങി നടക്കുമ്പോൾ അമ്മ പറഞ്ഞ കാര്യങ്ങൾ ആയിരുന്നു മനസ്സിൽ ഓർമ്മ വന്നത്.

ഒരു ദിവസം അമ്മ പോകും അപ്പോൾ എന്റെ മോൻ ഇവിടെ സമാധാനമായി ജീവിക്കണം എന്ന്. നന്നായി പഠിച്ച വലിയ കുട്ടിയാകണം എന്നെല്ലാം അമ്മ അന്ന് പറഞ്ഞു. അപ്പോൾ അനിയനെ ചൂണ്ടി ഇവനോ എന്ന് ചോദിക്കുമ്പോൾ അവൻ ഇപ്പോൾ ചെറിയ കുട്ടിയല്ലേ അതുകൊണ്ട് അമ്മയുടെ കൂടെ അവനും പോരട്ടെ എന്ന് അമ്മ പറയുമായിരുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.