വീട് നിർമ്മാണത്തിൽ പുത്തൻ സാങ്കേതിക വിദ്യകൾ… കുറഞ്ഞ ചെലവിൽ വലിയ വീട്…

സ്വന്തമായി വലിയ വീട് നിർമ്മിക്കണമെന്ന ആഗ്രഹവുമായി നടക്കുന്നവരാണ് കൂടുതൽ പേരും. കുറഞ്ഞ ചെലവിൽ കയ്യിൽ ഒതുങ്ങുന്ന ബഡ്ജറ്റിൽ മനോഹരമായ വീടുകൾ നിർമ്മിക്കുന്ന ചിലരുണ്ട്. അത്തരത്തിൽ ഒരു വീടാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. വെറും 12 ലക്ഷം രൂപയ്ക്ക് നിർമ്മിച്ചിരിക്കുന്ന അതിമനോഹര വീടാണ് ഇവിടെ കാണാൻ കഴിയുക. കാണുമ്പോൾ അതിമനോഹരം എന്നാൽ ചിലവ്.

വളരെ കുറവ് ആ രീതിയിലാണ് വീട് നിർമ്മാണം പൂർത്തിയാക്കുന്നത്. 900 സ്ക്വയർ ഫീറ്റ് വിസ്തൃതിയിലാണ് ഈ വീട് നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്. വീട്ടിലേക്ക് ആവശ്യമായ എല്ലാ അവശ്യവസ്തുക്കളും ഉൾക്കൊള്ളുന്ന ഒരു ബഡ്ജറ്റ് ഫ്രണ്ട്‌ലി വീട് ആണ് ഇത്. ഫ്രണ്ട് എലിവേഷൻ വളരെ മനോഹരമായിരിക്കുന്നു.

സിറ്റൗട്ടിൽ പില്ലർലും ഭിത്തിയിലുമായി നൽകിയിരിക്കുന്ന ക്ലാഡിങ് ടൈൽസ് വീടിന്റെ മനോഹാരിത കൂട്ടുന്നു. തികച്ചും വാസ്തു അടിസ്ഥാനമാക്കിയാണ് വീട് നിർമ്മാണം പൂർത്തിയാക്കിയത്. മെറ്റീരിയൽ അടുത്ത് നിന്ന് തന്നെ ലഭിച്ചതും കൃത്യമായ പ്ലാനിങ്ങും ചിലവു കുറയ്ക്കാൻ സഹായിച്ചു. തടിയിലാണ് ജനലുകളും വാതിലുകളും നിർമ്മിച്ചിരിക്കുന്നത്.

മണിച്ചിത്രത്താഴ് ആണ് വാതിലിൽ നൽകിയിരിക്കുന്നത്. ഫുള്ളി ഫർണിഷ്ഡ് ആയ ലിവിങ് ഡൈനിങ് ഹാളിലേക്കാണ് അതിഥികൾ കയറി ചെല്ലുക. ചിലവ് കുറഞ്ഞ രീതിയിൽ ആണ് ഇന്റീരിയർ നൽകിയിരിക്കുന്നത്. ചിലവ് കുറഞ്ഞ വീടുകൾ ധാരാളമായി കാണുന്നത് നാട്ടിൻപുറങ്ങളിലാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.