മോൾക്ക് പാല് കൊടുത്ത് ഉറക്കാൻ കിടത്തിയ നേരത്താണ് വിദേശത്തുനിന്ന് ഒരേയൊരു സഹോദരന്റെ വീഡിയോ കോൾ വന്നത്. ഫോൺ എടുത്ത് അവനോട് സംസാരിച്ചു. അവൻ ഫോണിന്റെ ബാക്ക് ക്യാമറ ഓൺ ചെയ്യുകയും ചെയ്തു. മറുപുറത്ത് നിൽക്കുന്ന ആളെ കണ്ടു ഞാൻ ഞെട്ടിത്തരിച്ചു പോയി. എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാൻ പോലും സാധിച്ചില്ല. എന്റെ ജീവന്റെ പാതിയായി ഞാൻ കരുതിയ എന്റെ ഫൈസലിക്ക വേറൊരു.
പെണ്ണിന്റെ തോളിൽ കയ്യിട്ടു കൊണ്ട് നിൽക്കുന്നു. അവരുടെ കയ്യിൽ എന്റെ മകളുടെ അതേ പ്രായം വരുന്ന ഒരു കുഞ്ഞുമുണ്ട്. എനിക്കത് വിശ്വസിക്കാനേ കഴിഞ്ഞില്ല. ഞാൻ അവനോട് വേഗം തന്നെ ഗ്രൂപ്പ് കോളിൽ വരാനായി ആവശ്യപ്പെട്ടു. ഞങ്ങളുടെ വിവാഹസമയത്ത് ഉണ്ടാക്കിയതായിരുന്നു ഞാനും ഫൈസലിക്കയും എന്റെ സഹോദരനും അടങ്ങുന്ന ഒരു ഗ്രൂപ്പ്.
ഞങ്ങൾക്ക് മൂന്ന് പേർക്കും ഒരുമിച്ച് സംസാരിക്കാനായി അന്ന് ഉണ്ടാക്കിയതായിരുന്നു അത്. അവൻ കോൾ കട്ട് ചെയ്യുകയും ഗ്രൂപ്പ് കോളിൽ വരുകയും ചെയ്തു. ഞാൻ വേഗം തന്നെ ഫോൺ എടുത്തു. അല്പം വൈകിയാണെങ്കിലും ഫൈസലിക്കയും ഫോൺ എടുത്തു. അപ്പോൾ അദ്ദേഹത്തോടൊപ്പം ആ സ്ത്രീ ഉണ്ടായിരുന്നില്ല. എന്നാൽ ഇക്കയുടെ തൊട്ടടുത്തുതന്നെ അവൾ ഉണ്ടായിരിക്കുമെന്ന് എനിക്ക്.
അറിയാമായിരുന്നു. എന്താണ് ഇപ്പോൾ ഗ്രൂപ്പ് കോളിൽ വന്നത് എന്ന് ഇക്ക ചോദിച്ചു. അങ്ങനെ കുശലം പറയുന്നതിനിടയിൽ അവൻ ഫോണിന്റെ ബാക്ക്ക്യാമറ ഓൺ ചെയ്തു. ഉടൻതന്നെ ഫോണിൽ അയാളുടെയും അയാളുടെ സമീപത്ത് ഉണ്ടായിരുന്ന സ്ത്രീയുടെയും കുഞ്ഞിന്റെയും രൂപം തെളിഞ്ഞു വന്നു. അയാൾ ഞെട്ടി ചുറ്റുപാടും നോക്കി. കൂട്ടുകാരന്റെ കാറിനകത്ത് ആയിരുന്ന എന്റെ സഹോദരൻ വേഗം തന്നെ അവിടെ നിന്ന് മാറിക്കളഞ്ഞു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.