ആനക്കുട്ടി തളർന്നു വീഴുന്നത് കണ്ടു ഓടിക്കൂടിയ ആളുകൾക്ക് പറ്റിയ അമളി കണ്ടോ…

ചെക്ക്റിപ്പബ്ലിക്കിലെ പെർഷോവിൽ ഒരു വലിയ ആനത്താവളം ഉണ്ട്. കാടിനു സമാനമായ രീതിയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. അവിടെ ഒരുപാട് ആഫ്രിക്കൻ ആനകളോടൊപ്പം രണ്ട് ഇന്ത്യൻ ആനകളെ കൂടി കൊണ്ടുവന്നു. ഒരു ദിവസം അതിലെ ഒരു ഇന്ത്യൻ ആന ഗർഭിണിയാവുകയും പിന്നീട് അത് പ്രസവിക്കുകയും ചെയ്തു. അതൊരു ആൺ ആനക്കുഞ്ഞിനെ ജന്മം നൽകി. കാണികൾക്ക് ഏറെ ആനന്ദകരമായിരുന്നു ആനക്കുട്ടിയുടെ കുസൃതികൾ എല്ലാം. എന്നാൽ പെട്ടെന്നാണ് അത് സംഭവിച്ചത്.

   

കാണികൾ നോക്കിനിൽക്കെ തന്നെ ആനക്കുട്ടി പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. അതിനുശേഷം യാതൊരു അനക്കമോ അത് എഴുന്നേൽക്കുകയോ ചെയ്തില്ല. അതുകണ്ട് ആളുകളെല്ലാവരും ഏറെ പരിഭ്രാന്തനായി. എന്നാൽ അമ്മയാന ആനക്കുട്ടിയുടെ അടുത്തേക്ക് വരുകയും ആനക്കുട്ടിയെ തട്ടി വിളിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ അപ്പോൾ ഒന്നും ആനക്കുട്ടിക്ക് യാതൊരു അനക്കവും ഉണ്ടായിരുന്നില്ല.

കുറച്ചുസമയം കഴിയുമ്പോൾ ആനക്കുട്ടി ഒന്ന് ഞെട്ടുക എന്നത് ഒഴികെ വേറെ ആനക്കുട്ടിക്ക് മാറ്റങ്ങൾ ഒന്നും സംഭവിച്ചില്ല. ആനക്കുട്ടിയുടെ ഈ ഞെട്ടൽ കുറച്ചുസമയം നീണ്ടുനിന്നു. എന്നാൽ ആന വന്നിട്ടും ആനക്കുട്ടി എഴുന്നേൽക്കാത്തത് കണ്ട് ആ ആനത്താവളത്തിലെ രണ്ട് ജീവനക്കാർ അവിടെയെത്തി. അതിലെ ഒരു ജീവനക്കാരൻ ആനക്കുട്ടിയെ തട്ടിവിളിക്കുകയും ചെയ്തു. എന്നാൽ അപ്പോഴും ആനക്കുട്ടി എഴുന്നേറ്റില്ല. അപ്പോൾ ജീവനക്കാർക്കും ഏറെ പരിഭ്രാന്തി ഉണ്ടായി.

എന്നാൽ കുറച്ചു സമയങ്ങൾക്ക് ശേഷം ആനക്കുട്ടി വളരെ പെട്ടെന്ന് ചാടി എഴുന്നേൽക്കുകയും ഓടിക്കളിക്കുകയും ചെയ്തു. അപ്പോഴാണ് ഏവർക്കും മനസ്സിലായത് ആനക്കുട്ടി അവരെ കളിപ്പിക്കുകയായിരുന്നു എന്നത്. എന്നാൽ പിന്നീട് ആനക്കുട്ടിയുടെ അടുത്തേക്ക് വന്ന അവിടുത്തെ ജീവനക്കാരൻ എതിരെ പരാതി ഉണ്ടായി. അദ്ദേഹത്തിന്റെ കയ്യിൽ ഒരു തോട്ടി ഉണ്ടായിരുന്നു. അവരുടെ നാട്ടിൽ അങ്ങനെയൊന്ന് ഉപയോഗിക്കാൻ പാടില്ല. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.