ഉപ്പയില്ലാത്ത മകനെ കഷ്ടപ്പെട്ട് വളർത്തിയ ഉമ്മയോട് ആ മകൻ ചെയ്തത് എന്താണെന്ന് കണ്ടോ…

26 വയസ്സുള്ള അവിവാഹിതനായ ആ ചെറുപ്പക്കാരനെ അവൻറെ ഉമ്മ മാത്രമേ സ്വന്തമായിട്ട് ഉണ്ടായിരുന്നുള്ളൂ. ചെറുപ്പത്തിലെ ഉപ്പ നഷ്ടപ്പെട്ട ആ മകനെ ആ അമ്മ വളരെയധികം താലോലിച്ചും കൊഞ്ചിച്ചും ആണ് വളർത്തിയത്. അമ്മയുടെ അമിത ലാളനയ്ക്ക് ഒടുവിൽ വളരെയധികം താന്തോന്നി ആയിട്ടാണ് ആ മകൻ വളർന്നുവന്നത്. അങ്ങനെ ആ മകൻ ആറാം ക്ലാസിൽ നാരായണൻ മാഷിനോട് കയർത്ത് ക്ലാസിൽ നിന്ന് ഇറങ്ങി പോവുകയും പിന്നീട് അങ്ങോട്ട് സ്കൂളിൻറെ പടി അവൻ ചവിട്ടിയിട്ടില്ല.

   

മീശ വളരുന്നതിന് മുൻപ് തന്നെ അവൻ സിഗരറ്റ് വലിക്കാൻ ആയി ആരംഭിച്ചു. അതിനുശേഷം പ്രായപൂർത്തിയാകുന്ന സമയം വന്നെത്തിയപ്പോൾ അവൻ മദ്യപാനത്തിനും മയക്കുമരുന്നിനും അടിമയായി തീർന്നു. അയൽ വീടുകളിൽ പ്രസവ ശുശ്രൂഷയ്ക്ക് പോവുകയും അടുത്തുള്ളവരുടെ വീട്ടുപണികൾ എടുത്തും ആണ് ആ ഉമ്മ തന്റെ പൊന്നു മകനെ വളർത്തിക്കൊണ്ടുവന്നത്. അവനെ കുടിച്ചു കൂത്താടാനുള്ള പണം ആ ഉമ്മ അങ്ങനെയാണ് കൊണ്ട് ചെന്ന് കൊടുത്തിരുന്നത്. തൻറെ മകൻ താന്തോന്നിയായി വളരുന്നതിൽ ആ അമ്മയ്ക്ക് വളരെയധികം ദുഃഖം ഉണ്ടായിരുന്നു.

ഒരു ദിവസം രാത്രിയായപ്പോൾ ആ അമ്മ തന്റെ മകനെ കാത്ത് ഉമറപ്പടിയിൽ ഇരിക്കുകയായിരുന്നു. കുടിച്ചു ബോധമില്ലാതെ കയറിവന്ന മകൻ നാളെ എനിക്ക് കുറച്ചു പണം വേണം എന്ന് ആ ഉമ്മയോട് ആവശ്യപ്പെട്ടപ്പോൾ അവരുടെ കയ്യിൽ പണം ഒന്നും ഉണ്ടായിരുന്നില്ല. അവരുടെ കഴുത്തിൽ കിടന്നിരുന്ന സ്വർണമാല വളരെ ശക്തമായി വലിച്ചു പൊട്ടിക്കുമ്പോൾ ആ അമ്മ അറിയാതെ തന്റെ മകനെ പ്രാകിപ്പോയി. എന്നാൽ പിറ്റേദിവസം കുറച്ചുപേർ ആ ഉമ്മയുടെ വീട്ടിലേക്ക് ഓടിക്കയറി വരുകയും.

അവരുടെ മകൻ ഒരു ആക്സിഡന്റിൽ പെട്ട് ആശുപത്രിയിൽ ആണെന്ന് അറിയിക്കുകയും ചെയ്തു. മകനെ കാണാനായി ആശുപത്രിയിൽ ഓടിയെത്തിയ അവരെ വിഷമിപ്പിച്ചുള്ള ഒരു മറുപടിയായിരുന്നു ഡോക്ടറുടെത്. അപകടത്തിൽ നെഞ്ച് തല്ലി നിലത്ത് വീണ ആ മകൻറെ ഹൃദയത്തിൻറെ താളം തെറ്റിയിരുന്നു. രക്ഷപ്പെടാൻ ഇനി ഒരു ചാൻസും ഇല്ലെന്ന് ആ ഡോക്ടർ ഉമ്മയോട് പറഞ്ഞു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.