ഇയാളുടെ ഭാര്യയ്ക്ക് ഇതിലും വലിയ പണി ഇനി കിട്ടാനില്ല. ഇത് നിങ്ങൾ കാണാതെ പോകരുത്…

ഇനി അല്പം കൗതുക വാർത്തകൾ ആയാലോ. അതെ ഇത് തീർത്തും കൗതുകകരമായ ഒരു വാർത്ത തന്നെയാണ്. ജയ്പൂർ കോടതിയിലാണ് ഇത് സംഭവിച്ചത്. ജയ്പൂർ കോടതിയിൽ ഒരു ഡിവോഴ്സ് കേസ് വരികയുണ്ടായി. ദശരഥൻ എന്ന വ്യക്തിയുടെ ഭാര്യ സീമ കുമ്മാവത്ത് ബന്ധം വേർപ്പെടുത്താനായിട്ട് കേസ്കൊടുത്തിരിക്കുകയാണ്. ഇവരുടെ കേസ് ഇപ്പോൾ കോടതിയിൽ നടന്നുകൊണ്ടിരിക്കുന്നു. ഇതിനിടയിലാണ് ഇങ്ങനെയൊരു സംഭവം ഉണ്ടായത്.

   

ജയ്പൂർ കോടതിയിൽ വെച്ച് ദശരഥൻ ജീവനാംശം കൊടുക്കുന്നത് നിർത്തിവെച്ചിരിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ 11 മാസക്കാലയളവിലെ ജീവനാംശം ഒരുമിച്ച് കൊടുക്കണമെന്ന് കോടതി വിധി ഉണ്ടാവുകയും ചെയ്തു. എന്നാൽ ഈ വിധിയെ തുടർന്ന് ദശരഥൻ 55,000 രൂപ നാണയത്തുട്ടുകൾ ആക്കി കോടതിയിലേക്ക് കൊണ്ടുവരികയായിരുന്നു. 55,000 രൂപ അടങ്ങുന്ന 250 കിലോഗ്രാം ഭാരം വരുന്ന ഈ നാണയത്തുട്ടുകൾ ഏഴു ചാക്കുകളിൽ ആക്കിയിട്ടാണ് ദശരഥൻ കോടതിയെ സമീപിച്ചത്.

എന്നാൽ ഇതിനെതിരെ സീമ കുമാവത് കോടതിയെ സമീപിച്ചു എങ്കിലും കോടതി അനുകൂലമായി വിധി പ്രഖ്യാപിച്ചില്ല. എന്നാൽ ദശരഥൻ കൊണ്ടുവന്ന തുക സീമയോട് സ്വീകരിക്കണമെന്നും കോടതി പറയുകയുണ്ടായി. എന്നാൽ ഈ തുക ആയിരം രൂപ അടങ്ങുന്ന പാക്കറ്റുകളിൽ ആക്കി സീമയ്ക്ക് നൽകണം എന്നാണ് കോടതി വിധി വന്നിരിക്കുന്നത്.

ഇത് പ്രകാരം ചെയ്യാമെന്നും ദശരഥൻ ഉറപ്പു നൽകുകയും ചെയ്തു. ഈ ഭാര്യയ്ക്ക് ഇതിലും വലിയൊരു പണി ഇനി കിട്ടാനില്ല. ജയ്പൂർ കോടതിയിൽ വച്ച് ഉണ്ടായ ഈ സംഭവം ഒരുപോലെ തന്നെ ഏവരെയും ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന ഒരു കാര്യം തന്നെയാണ്. പണം കൊടുത്തു എന്ന് ചോദിച്ചാൽ പണം കൊടുക്കുകയും ചെയ്തു എന്നാൽ സീമ കുമാവത്തിനെ ഇത് ഒരു പൊല്ലാവുകയും ചെയ്തു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.