ഡോക്ടർമാരെ എല്ലാം അത്ഭുതപ്പെടുത്തിയ ഒരു സ്കാനിങ് ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ…….

ഓരോ മാതാപിതാക്കളുടെയും പ്രതീക്ഷയുടെ നീണ്ട കാത്തിരിപ്പാണ് 10 മാസത്തെ ഒരമ്മയുടെ ഗർഭകാലം. ആ ഗർഭാവസ്ഥയിൽ തങ്ങളുടെ കുഞ്ഞ് എങ്ങനെയിരിക്കുന്നു എന്ത് ചെയ്യുന്നു പുറത്തു വന്നാൽ ആ കുഞ്ഞ് എങ്ങനെയായിരിക്കും എന്ത് ചെയ്യും എന്നുള്ള കാര്യത്തിൽ എല്ലാം ഓരോ മാതാപിതാക്കളും പലതരം ആകാംക്ഷയോടെയാണ് ഇരിക്കുന്നത്. എന്നാൽ ഇവിടെ ഒരു അത്ഭുതപ്പെടുത്തുന്ന സംഭവമാണ് നടന്നത്. ഈ കഥ നടക്കുന്നത് ചൈനയിലാണ്. ചൈനയിൽ ഒരമ്മ ഗർഭിണിയായിരിക്കവേ അവർ അൾട്രാസൗണ്ട് സ്കാനിങ്ങിന് എത്തിച്ചേരുകയാണ്.

   

സ്കാനിങ് നടത്തിയ ഡോക്ടർമാരെ അത്ഭുതപ്പെടുത്തിക്കൊണ്ടുള്ള ഒരു കാഴ്ചയാണ് അവരുടെ ഗർഭപാത്രത്തിനകത്ത് നടക്കുന്നത്. ഗർഭപാത്രത്തിനകത്ത് ഇരട്ട കുഞ്ഞുങ്ങൾ ആണ് ഉള്ളത്. ഗർഭപാത്രത്തിൽ ഇരട്ട കുഞ്ഞുങ്ങൾ ഉണ്ടെങ്കിൽ അത് രണ്ടുപേരും രണ്ട് അറകളിലായിട്ടാണ് കാണപ്പെടാറ്. എന്നാൽ ഇവിടെ നേരെ തിരിച്ച് രണ്ടുപേരും ഒരു അറയിലാണ് ഉള്ളത്. കൂടാതെ അത്തരത്തിൽ സംഭവിച്ചാൽ കുഞ്ഞുങ്ങൾക്കും അമ്മയ്ക്കും അപകടമുണ്ടാകാവുന്ന സാഹചര്യമാണ് ഉണ്ടാവാറുള്ളത്.

എന്നാൽ ഇവിടെ ഈ രണ്ടു കുഞ്ഞുങ്ങളും അമ്മയുടെ ഗർഭപാത്രത്തിനകത്ത് മുട്ടനടി നടത്തുകയാണ്. ഡോക്ടർമാരെ എല്ലാം ഒരുപോലെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത ഈ കാഴ്ചയാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബർ മാസത്തിലാണ് ഇത് സംഭവിക്കുന്നത്. അതിനുശേഷം നാലു മാസങ്ങൾക്ക് ശേഷം കുഞ്ഞുങ്ങൾ യാതൊരു ആപത്തും കൂടാതെ അമ്മയുടെ വയറിനകത്ത് നിന്ന് പുറത്തുവരികയും ചെയ്തു.

രണ്ടു കുഞ്ഞുങ്ങൾക്കും യാതൊരുതരത്തിലുള്ള വൈകല്യങ്ങളും ഇല്ലാതെയാണ് ആ കുഞ്ഞുങ്ങൾ പുറത്തുവന്നത്. കൂടാതെ അവരുടെ അമ്മയ്ക്കും പൂർണ്ണ ആരോഗ്യം ഉണ്ട്. ചെറി, സ്ട്രോബെറി എന്നീ രണ്ടുപേരുകളാണ് ഇവരുടെ മാതാപിതാക്കൾ ഈ കുട്ടികൾക്ക് നൽകിയിരിക്കുന്നത്. തങ്ങളുടെ കുഞ്ഞുങ്ങൾ ആപത്തൊന്നും കൂടാതെ പുറത്തു വന്നതിന്റെ സന്തോഷത്തിലാണ് ഈ കുട്ടികളുടെ മാതാപിതാക്കൾ. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.