ഇന്നത്തെ തലമുറയിലെ ഫ്രീക്കന്മാരായ കുട്ടികളോട് ആണ് ഈ ടീച്ചറുടെ ഒളിച്ചു കളി…

കാലം പോയൊരു പോക്കേ എന്നെല്ലാം നാം കേൾക്കാറുണ്ട്. അത്തരത്തിൽ ഇന്നത്തെ തലമുറയിലെ കുട്ടികൾ പണ്ടത്തെ കുട്ടികളെക്കാൾ ഒരുപാട് വ്യത്യസ്തരാണ്. അവരെക്കാൾ ഒരുപാട് മുൻപന്തിയിലുമാണ്. പണ്ടുകാലത്തുള്ള കുട്ടികൾ വളർന്നു വലുതാകുമ്പോഴാണ് എന്തെങ്കിലും കാര്യങ്ങൾ പുറം ലോകത്തെപ്പറ്റി പഠിക്കുന്നത്. എന്നാൽ ഇപ്പോൾ ജനിച്ചുവീഴുന്ന കുട്ടികൾക്ക് തന്നെ അറിയാം മൊബൈൽ ഫോൺ എന്താണെന്നും അത് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്നും പുതിയ തലമുറയിലെ രീതികൾ എങ്ങനെയെല്ലാമാണ് മുന്നോട്ടു കൊണ്ടുപോകേണ്ടത്.

   

എന്നും. ഇപ്പോൾ സ്കൂളിൽ പോയാൽ കുട്ടികൾ അധ്യാപകരെ പഠിപ്പിക്കുന്ന അവസ്ഥയിലേക്ക് സ്ഥിതിവിശേഷം എത്തിച്ചേർന്നിരിക്കുകയാണ്. അത്രമേൽ മാറ്റമാണ് ഇന്ന് വന്നിരിക്കുന്നത്. ആധുനിക ഉപകരണങ്ങളുടെ വരവോടുകൂടി കുട്ടികളിൽ തന്നെ ജീവിതരീതിയിൽ വളരെ വലിയ മാറ്റങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇത്തരത്തിൽ ഒരു ടീച്ചർ തന്റെ കുട്ടികളോട് നടത്തുന്ന സംഭാഷണമാണ്.

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറെ വൈറൽ ആയിരിക്കുന്നത്. കാണാനേറെ രസമുള്ളതും നർമ്മബോധം തുടങ്ങുന്നതുമായ ആ ടീച്ചറുടെ സംസാരവും കുട്ടികളോടുള്ള സ്നേഹവും ആ വീഡിയോയിൽ തന്നെ നമുക്ക് കാണാവുന്നതാണ്. കുട്ടികൾക്ക് ടീച്ചറോട് അത്രമേൽ അടുപ്പമുണ്ട് എന്ന് അത് കണ്ടാൽ തന്നെ നമുക്ക് മനസ്സിലാക്കാനായി സാധിക്കും. ഒരു കുട്ടിയുടെ ഹെയർ സ്റ്റൈലിനെ കുറിച്ച് അവൻറെ ടീച്ചർ വന്ന് അവനോട് ചോദിക്കുന്നതാണ് വീഡിയോയിൽ നമുക്ക് കാണാൻ കഴിയുക.

കുട്ടിയുടെ മുടി വെട്ടിയിരിക്കുന്നത് കാണാൻ നല്ല ഭംഗിയുണ്ട് എന്ന് പറഞ്ഞ് ആ കുട്ടിയെ സന്തോഷിപ്പിക്കുകയാണ് അധ്യാപക ചെയ്യുന്നത്. ടീച്ചറുടെ സംസാരം കുട്ടിക്ക് ഏറെ ഇഷ്ടപ്പെടുകയും ചെയ്യുന്നുണ്ട്. ഇത് ഏത് സ്റ്റൈലാണ് എന്ന് കുട്ടികളോട് ചോദിക്കുമ്പോൾ ഇത് എംപാപ്പൻ സ്റ്റൈലാണ് എന്നാണ് കുട്ടികൾ പറയുന്നത്. അത് ആരാണ് എന്ന് ചോദിക്കുമ്പോൾ അതൊരു ഫുട്ബോൾ പ്ലെയറാണ് എന്ന് കുട്ടികൾ മറുപടി നൽകുന്നുമുണ്ട്. അത് അങ്ങനെയാണല്ലേ! എനിക്ക് ഇത് അറിയില്ലായിരുന്നു എന്ന് ടീച്ചർ തമാശയായി കുട്ടികളോട് പറയുന്നുമുണ്ട്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.