വിശിഷ്ട വ്യക്തിയിൽ നിന്നല്ല അമ്മയിൽ നിന്നാണ് സമ്മാനം വാങ്ങാൻ എനിക്ക് ആഗ്രഹമെന്ന് പറഞ്ഞ് മകൻ…

ഉന്നത വിദ്യാഭ്യാസ പുരസ്കാര ചടങ്ങ് നടക്കുകയാണ്. അവിടെ അരുൺ കൃഷ്ണ എന്ന ഒരു വിദ്യാർത്ഥിക്ക് ആയിരുന്നു ഒന്നാം റാങ്ക് ലഭിച്ചത്. അവരുടെ നിയമമനുസരിച്ച് ഏറ്റവും കുറഞ്ഞ റാങ്ക് കിട്ടിയ ആൾക്ക് ആദ്യം സമ്മാനം കൊടുക്കുകയും ഏറ്റവും കൂടിയ റാങ്ക് കിട്ടിയ വ്യക്തിക്ക് അവസാനം സമ്മാനം കൊടുക്കുകയും ആണ് ചെയ്യാറ്. അങ്ങനെ ഓരോ റാങ്കുകാരുടെയും സമ്മാനം മുകളിൽ നിന്ന് താഴോട്ട് കൊടുത്തു വരുമ്പോൾ അവരെല്ലാം മികച്ച മികച്ച വ്യക്തികളുടെ മക്കളായിരുന്നു.

   

അച്ഛനും അമ്മയും ഡോക്ടറും എൻജിനീയറും അധ്യാപകരും അങ്ങനെ പല തസ്തികകളിൽ ജോലി ചെയ്യുന്നവരായിരുന്നു. എന്നാൽ അവസാനം അവരോടെല്ലാം നിങ്ങൾക്ക് ഇൻസ്പിരേഷൻ ആയി ഈ പഠനത്തിന് നിന്നത് ആരാണെന്ന് ചോദിക്കുമ്പോൾ തങ്ങളുടെ മാതാപിതാക്കളാണ് തങ്ങൾക്ക് നല്ല ഇൻസ്പിരേഷൻ നൽകിയതെന്ന് അവർ പലരും പറഞ്ഞു. അവർ തങ്ങളെ പഠിപ്പിക്കാൻ സഹായിക്കുകയും ഞങ്ങൾക്ക് വേണ്ടി പഠിപ്പിച്ചുതരുകയും ചെയ്തു എന്നെല്ലാം ഓരോ കുട്ടികളും പറയുകയുണ്ടായി. എന്നാൽ ഏറ്റവും അവസാനം ഒന്നാം റാങ്കുകാരനായ അരുൺ കൃഷ്ണയെ വേദിയിലേക്ക് വിളിച്ചു.

നിറഞ്ഞ കൈയ്യടികളോടുകൂടി അവൻ വേദിയിലേക്ക് കയറിവന്നു. വേദിയിൽ ഒരുപാട് അധ്യാപകരും വിശിഷ്ട വ്യക്തികളും ഉണ്ടായിരുന്നു. അവനെ സമ്മാനം കൊടുക്കാനായി തുടങ്ങുന്നതിനു മുൻപ് തന്നെ അവൻ അവരോട് ക്ഷമ ചോദിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു. എനിക്ക് എൻറെ അമ്മയിൽ നിന്ന് സമ്മാനം വാങ്ങാൻ ആണ് ആഗ്രഹിക്കുന്നത് എന്ന്. അപ്പോൾ അവരെല്ലാവരും എന്തുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത് എന്ന് അവനോട് ചോദിച്ചു.

അപ്പോൾ അവൻ പറയുകയുണ്ടായി ചെറുപ്പത്തിലെ അച്ഛൻ നഷ്ടപ്പെട്ട എനിക്ക് താങ്ങായം തണലായും എന്നും അമ്മയാണ് ഉണ്ടായിരുന്നത്. ഏഴാം ക്ലാസ്സിൽ പഠിക്കുന്നതുവരെ ഞാൻ കുറഞ്ഞ മാർക്കാണ് വാങ്ങിയിരുന്നത്. എങ്കിലും പപ്പട തൊഴിലാളിയായ എൻറെ അമ്മ ഒരിക്കലും എന്നോട് വഴക്ക് പറഞ്ഞിട്ടില്ല. എപ്പോഴും എനിക്കൊരു ചുടുചുംബനം നൽകി അമ്മ ഇങ്ങനെ പറയുമായിരുന്നു. മകനെ നന്നായി പഠിക്കാൻ കഴിയും എന്ന്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.