വയ്യാത്ത അമ്മയെ ഉപേക്ഷിക്കാതിരുന്ന മകനെ ദൈവം നൽകിയ സമ്മാനം എന്തെന്ന് കണ്ടോ…

വൈകുന്നേരം ജോലികഴിഞ്ഞ് ഓഫീസിൽ നിന്നും മടങ്ങിയെത്തി ഡൈനിങ് ടേബിളിനെ മുന്നിൽ ഭക്ഷണം കഴിക്കാനായി ഇരുന്നപ്പോഴാണ് അമ്മയുടെ മുറിയിൽ നിന്നും മുക്കലും മൂളലും കേൾക്കാൻ തുടങ്ങിയത്. എന്താണെന്നറിയാൻ മുറിയിൽ ചെന്നപ്പോൾ അമ്മ മലത്തിലും മൂത്രത്തിലും മുങ്ങിക്കിടക്കുകയാണ്. ആ മുറിയുടെ വാതിൽ തുറന്നപ്പോൾ തന്നെ മലത്തിന്റെയും മൂത്രത്തിന്റെയും രൂക്ഷമായ ഗന്ധം മൂക്കിലേക്ക് തുഴഞ്ഞു കയറി. അമ്മയെ കളിയാക്കിക്കൊണ്ട് അമ്മയുടെ ഉടുപ്പുകളും എല്ലാം മാറ്റുമ്പോൾ അമ്മ സങ്കടം കൊണ്ട് കരയുകയായിരുന്നു.

   

എന്തിനാണ് അമ്മ കരയുന്നത്? ഇതെല്ലാം ഞാൻ വെറുതെ പറഞ്ഞതല്ലേ. എന്റെ ചെറുപ്പത്തിലും അമ്മ എനിക്ക് വേണ്ടി ഇതെല്ലാം ചെയ്തു തന്നിട്ടുള്ളതല്ലേ. അപ്പോൾ അമ്മയ്ക്ക് വേണ്ടി ഞാൻ തന്നെയല്ലേ ഇതെല്ലാം ചെയ്തു തരേണ്ടത്. അതെല്ലാം പറഞ്ഞുകൊണ്ട് മലവും മൂത്രവും ആയ ബെഡ്ഷീറ്റും ഉടുപ്പും ബാത്ത്റൂമിൽ കൊണ്ടുപോയി നനച്ചു വയ്ക്കുകയും അതിനുശേഷം അത് ഡെറ്റോൾ ഒഴിച്ച് വെള്ളത്തിൽ ഇട്ടുവയ്ക്കുകയും ചെയ്തു.

കരഞ്ഞ മുഖം അമ്മയെ കാണിക്കാതിരിക്കാൻ മുഖവും കയ്യും കഴുകിയിട്ടാണ് അമ്മയുടെ അടുത്തേക്ക് തിരിച്ചുവന്നത്. എന്നെ നോക്കി കിടക്കുന്ന അമ്മ ഞാൻ കരഞ്ഞത് അറിയാതിരിക്കാൻ വേണ്ടി പെട്ടെന്ന് തന്നെ ഞാൻ വിഷയം മാറ്റി. നമുക്ക് ഈ റൂമിൽ കുറച്ച് സ്പ്രേ അടിക്കാം എന്ന് പറഞ്ഞ് അലമാരിയിൽ നിന്ന് സ്പ്രേ എടുത്ത് മുറിയിലും അമ്മയുടെ വസ്ത്രത്തിലും ബെഡ്ഷീറ്റിലും എല്ലാം തെളിച്ചു. ആഹാ ഇപ്പോൾ നല്ല മണമായല്ലോ എന്ന് അമ്മയോടും പറഞ്ഞു.

അങ്ങനെ അമ്മയെ അവിടെ കിടത്തി അമ്മയുടെ കട്ടിലിനടുത്ത് അല്പസമയം ഇരുന്നിട്ടാണ് മുറിയിൽ നിന്ന് തിരിച്ചു പോകുന്നത്. വീണ്ടും ഭക്ഷണത്തിനു മുൻപിൽ ഇരിക്കുമ്പോൾ പണ്ടുകഴിഞ്ഞുപോയ കുറച്ചു കാര്യങ്ങൾ എല്ലാം ഓർമ്മ വന്നു. തന്റെ ഓഫീസിലേക്ക് പുതുതായി വന്ന ഒരു ജോലിക്കാരി ആയിരുന്നു നിമ്മി. അവൾക്ക് അവിടെയുള്ള കാര്യങ്ങൾ എല്ലാം പറഞ്ഞു കൊടുക്കാനായി തന്നെ തന്നെയാണ് ഏൽപ്പിച്ചത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.