ഹൈന്ദവ വീടുകളിൽ നാം ഓരോരുത്തരും വിളക്ക് വെച്ച് പ്രാർത്ഥിക്കാറുണ്ട്. നമ്മുടെയെല്ലാം വിശ്വാസത്തിന്റെ ഭാഗമായ വിളക്ക് നാം ഏവരും മുടക്കാതെ ചെയ്യുന്ന ഒരു കാര്യം തന്നെയാണ്. ചില വീടുകളിൽ എല്ലാം രാവിലെയും വൈകിട്ടും വിളക്ക് വയ്ക്കാറുണ്ട്. എന്നാൽ ചിലർ സന്ധ്യാസമയത്ത് മാത്രമാണ് വിളക്ക് വയ്ക്കുന്നത്. ഈ വിളക്ക് വയ്ക്കുന്നതിന് പ്രത്യേകതകളുണ്ട്. രാവിലെ സൂര്യൻ ഉദിച്ചുയരുന്നതിനു മുൻപായി കിഴക്കോട്ട് ഒരു തിരിയിട്ട് വിളക്ക് കൊളുത്തുന്നവർ ഉണ്ട്.
സന്ധ്യാസമയത്ത് സൂര്യൻ അസ്തമിക്കുന്നത് കൊണ്ട് വിളക്കിൽ രണ്ടു തിരിയിട്ട് കിഴക്കോട്ടും പടിഞ്ഞാറും ഓരോ തിരിയിട്ട് കത്തിക്കുന്നവരും ഉണ്ട്. വിളക്കിലെ തിരികൾ കത്തിക്കുമ്പോൾ ആ തീനാളത്തിന് വരെ വളരെയധികം പ്രത്യേകതകളാണ് പറഞ്ഞറിയിക്കാനുള്ളത്. ഈ തീനാളം വളരെയധികം ഉയർന്ന കത്താൻ പാടുള്ളതല്ല. കൂടാതെ വളരെ ചെറിയ രീതിയിൽ വളരെ നേർത്തതായി കത്താനും പാടില്ല.
മിതമായ രീതിയിൽ വിളക്കിന്റെ തിരി കത്തിയിരിക്കണം. അത് നിർബന്ധമുള്ള കാര്യം തന്നെയാണ്. ആദ്യം വിളക്കിൽ തിരി ഇട്ടതിനുശേഷം ഒരിക്കലും വിളക്കെണ്ണ ഒഴിക്കരുത്. വിളക്കിൽ എണ്ണ പകർന്നതിനുശേഷം മാത്രം തിരിയിട്ട് വിളക്ക് കത്തിക്കേണ്ടതാണ്. ഇത്തരത്തിൽ നിങ്ങൾ വിളക്ക് കത്തിക്കുമ്പോൾ ആദ്യം തിരിയിട്ട് പിന്നീട് എണ്ണ പകരുകയാണ് എങ്കിൽ നിങ്ങളുടെ വീട്ടിൽ ദാരിദ്ര്യം എപ്പോഴും ഉണ്ടായിരിക്കും.
നിങ്ങൾക്ക് ഒരുകാലത്തും ഉയർച്ച ഉണ്ടായിരിക്കുകയില്ല. ദുഃഖ ദുരിതങ്ങൾ ആയിരിക്കും ഉണ്ടായിരിക്കുക. അതുകൊണ്ട് നേരെ തിരിച്ചു ചെയ്യേണ്ടത് വളരെ അത്യാവശ്യമായ കാര്യം തന്നെയാണ്. ചിലരെല്ലാം രണ്ടിലധികം തിരിയിട്ട് കത്തിക്കുന്നവരുണ്ട്. ഇത് തീർത്തും തെറ്റായ ഒരു കാര്യമായിട്ടാണ് പറയാൻ സാധിക്കുക. കൂടാതെ അഞ്ച് തിരിയിട്ട ഭദ്രദീപം കത്തിക്കുന്നത് ഏറെ ശുഭകരമായ ഒരു കാര്യം തന്നെയാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.