പുലിവാല് പിടിച്ചു എന്ന് കേട്ടുകേൾവി മാത്രമേയുള്ളൂ. എന്നാൽ ഇപ്പോൾ നേരിട്ട് കണ്ടോളൂ…

ഒരു വലിയ പുലിയുടെ വായിൽ നിന്ന് തന്റെ കുഞ്ഞനുജനെ രക്ഷിച്ച് സോഷ്യൽ മീഡിയയിൽ സ്ഥാനം നേടിയിരിക്കുകയാണ് ഒരു പതിനാലുകാരൻ. ഏഴ് വയസ്സ് മാത്രം പ്രായം വരുന്ന തന്റെ അനുജനെയാണ് അവൻ പുലിയുടെ വായിൽ നിന്നും രക്ഷപ്പെടുത്തിയത്. സംഭവം നടക്കുന്നത് മുംബൈയിലാണ്. മുംബൈയിലെ താനെയിൽ മുറാദാബാദിലെ കർപ്പറ്റുവാട യിലാണ് ഈ സംഭവം നടന്നത്. മുടവനത്തിൽ നിന്ന് കളിക്കുകയായിരുന്നു ഏഴ് വയസ്സുകാരൻ ഹർഷദ് പിത്തൻ ബാലെയും.

   

14 വയസ്സുകാരൻ നരേഷ് ബാലുറാം കാലേയും സ്കൂൾ അവധിക്കാലത്ത് അവരുടെ മുത്തശ്ശിയുടെ വീട്ടിലേക്ക് താമസിക്കാൻ പോയതായിരുന്നു. ഇരുവരും കാട്ടിലെ മധുരമുള്ള പഴങ്ങൾ പറിച്ചു തിന്നും ഓടിക്കളിച്ചും നടന്നിരുന്ന ഇരുവരുടെയും അടുത്തേക്ക് ഒരു പുലി പാഞ്ഞ് അടുക്കുകയായിരുന്നു. അപ്രതീക്ഷിതമായി നരേഷ് ബാലുറാം കാലയുടെ അടുത്തേക്ക് പാഞ്ഞ് അടുത്ത പുലി അവൻ പെട്ടെന്ന് തെന്നി മാറിയതിനെത്തുടർന്ന് ഹർഷദ് പിത്തൻ ബാലെയെ പിടികൂടുകയായിരുന്നു. എന്നാൽ തന്റെ അനുജനെ ആക്രമിച്ച.

പുലിയെ കണ്ട് ഭയപ്പെട്ട ഓടാനോ അവനെ ഉപേക്ഷിച്ച് അവിടെ നിന്ന് പിൻവാങ്ങാൻ നരേഷ് പാലുറം കാലെ തയ്യാറായില്ല. ഈ 14 കാരൻ ധൈര്യം സംഭരിച്ച് കയ്യിൽ കിട്ടിയ വടിയും കല്ലുകളും ഉപയോഗിച്ച് പുലിയെ ആക്രമിക്കുകയായിരുന്നു. പുലി പോലും പ്രതീക്ഷിച്ചുകാണില്ല ഇത്തരത്തിൽ ഒരു ആക്രമണം തനിക്ക് നേരെ ഉണ്ടാകുമെന്ന്. എന്നാൽ ഈ 14 കാരൻ പുലിയെ വെറുതെ വിടാൻ തയ്യാറായില്ല.

അവൻ തന്റെ അനുജനും നേരെയുള്ള പുലിയുടെ ആക്രമണം നിർത്തുന്നത് വരെ പുലിയെ ആക്രമിക്കാനായി തുടങ്ങി. കുട്ടികളുടെ കരച്ചിൽ കേട്ട് കുട്ടികളുടെ മുത്തശ്ശിയും സമീപവാസികളും ആയുധങ്ങളുമായി ഓടിയെത്തി. എല്ലാവരും ചേർന്ന് പുലിയെ പ്രതിരോധിക്കുകയും ചെയ്തു. ഇവരുടെ പ്രതിരോധം സഹിക്കവയ്യാതെ പുലിക്കാട്ടിലേക്ക് തന്നെ മടങ്ങി ഓടുകയായിരുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.