കളഞ്ഞു കിട്ടിയ സ്വർണവള ഉടമസ്ഥർക്കു നൽകി മാതൃകയായി ഭിക്ഷക്കാരൻ…

സ്വർണ്ണത്തിന് ഇത്രയും അധികം വിലയുള്ള ഈ സമയത്ത് ഒരു തരി പൊന്നു കിട്ടിയാൽ ആരും വെറുതെ കളയില്ല. ഈ സമയത്താണ് തമിഴ്നാട് ചെന്നൈ തിരുത്താണി സ്വദേശി രമേശൻ ഏവർക്കും ഒരു മാതൃകയായത്. ആലുവ റെയിൽവേ സ്റ്റേഷന് സമീപം ഇരുന്ന് ഭിക്ഷ യാചിക്കുന്ന ആളാണ് രമേശൻ. രമേശന്റെ ഒരു കാൽ നഷ്ടമായതിനാൽ അദ്ദേഹത്തിന് മറ്റൊരു തൊഴിലിനും പോകാൻ സാധ്യമല്ല.

   

അതുകൊണ്ടുതന്നെ ഭിക്ഷാടനം നടത്തിയാണ് അദ്ദേഹം ജീവിച്ചിരുന്നത്. ഒരു ദിവസം അദ്ദേഹം യാചിച്ചുകൊണ്ടിരിക്കുമ്പോൾ രാത്രി 9 മണി സമയമായിരുന്നു. ആ സമയത്ത് ആലുവ റെയിൽവേ സ്റ്റേഷനെ അടുത്തുള്ള ഒരു ബേക്കറിക്ക് സമീപമായിരുന്നു അദ്ദേഹം ഉണ്ടായിരുന്നത്. അവിടെയായി ഒരു സ്വർണവള അദ്ദേഹത്തിന് കളഞ്ഞു കിട്ടി. രണ്ടു പവനോളം തൂക്കം വരുന്ന ആ വളരെ രമേശൻ സ്വന്തമാക്കിയില്ല.

അദ്ദേഹം അതെടുത്ത് ബേക്കറിക്ക് അകത്തുണ്ടായിരുന്ന ഒരു സ്ത്രീയുടെ കയ്യിൽ കൊണ്ട് ചെന്നു കൊടുത്തു. എങ്ങനെയാണ് ആ സ്ത്രീയെ രമേശൻ തിരിച്ചറിഞ്ഞത് എന്നല്ലേ. അദ്ദേഹം ഭിക്ഷ യാചിച്ചുകൊണ്ടിരിക്കുന്ന സമയത്ത് ഒരു കാറിൽ നിന്ന് ആ സ്ത്രീ വന്നിറങ്ങുകയും അവരോട് ഭിക്ഷ യാചിച്ച രമേശിനെ അഞ്ചുരൂപ അവർ കൊടുക്കുകയും ചെയ്തിരുന്നു. അവർ അവിടെ നിന്ന് പോയതിനുശേഷം.

ആണ് ആ കാറിന്റെ സമീപത്ത് ആ വള കിടക്കുന്നത് രമേശൻ കണ്ടത്. തന്നെ സഹായിച്ച ആ കുടുംബത്തിന് ആ വള തിരിച്ചു നൽകാനുള്ള മനസ്സാണ് രമേശൻ കാണിച്ചത്. രമേശൻ സഹായം അഭ്യർത്ഥിച്ചപ്പോൾ അദ്ദേഹത്തെ ആട്ടിപ്പായിക്കുകയാണ് ആ കുടുംബം ചെയ്തിരുന്നത് എങ്കിൽ ഒരിക്കലും അവർക്ക് അവരുടെ നഷ്ടപ്പെട്ട വള തിരിച്ചു കിട്ടുമായിരുന്നില്ല. വളരെ നല്ല മനസ്സിനെ അഭിനന്ദിക്കുകയാണ് ഇപ്പോൾ ഏവരും. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.