പാവപ്പെട്ട ഈ പെൺകുട്ടിക്ക് കൂട്ടുകാർ നൽകിയ പിറന്നാൾ സമ്മാനം എന്താണെന്ന് അറിയേണ്ടേ…

പതിവുപോലെ അന്നും കോളേജിലേക്ക് പോകാനായി ബസ് കാത്തുനിൽക്കുകയായിരുന്നു ലക്ഷ്മി. അപ്പോഴാണ് ഒരു ടൂവീലർ അവളുടെ മുൻപിൽ വന്നുനിന്നത്. തലയിൽ നിന്ന് ഹെൽമറ്റ് ഊരി മാറ്റിയപ്പോഴാണ് മനസ്സിലായത് അവൾ ലക്ഷ്മിയുടെ കൂട്ടുകാരി മാളവികയാണ്. ലക്ഷ്മിയെ കണ്ടതും മാളവിക അവളോട് കയറാനായി ആവശ്യപ്പെട്ടു. തന്റെ തോളിൽ കിടക്കുന്ന മുഷിഞ്ഞ തോൾ സഞ്ചി കയ്യിലെടുത്തുകൊണ്ട് അവൾ മാളുവിന്റെ പിറകിൽ ടൂവീലറിൽ കയറിയിരുന്നു.

   

അങ്ങനെ അവർ കോളേജിന്റെ ഗേറ്റിൽ എത്തിയതും മറ്റു കൂട്ടുകാർ അവിടെ കാത്തു നിൽപ്പുണ്ടായിരുന്നു. ലക്ഷ്മിയെയും മാളുവിനെയും കണ്ടപ്പോൾ കൂട്ടുകാരി നിമിഷ അവരോട് ഓർമ്മപ്പെടുത്തി. ഇന്ന് നമ്മുടെ കൂട്ടുകാരി ആരതിയുടെ പിറന്നാളല്ലേ. നമുക്ക് ഇന്ന് അവളുടെ വീട്ടിൽ പോകണം. അവിടെ ചെന്ന് അടിച്ചുപൊളിക്കണം എന്നെല്ലാം അവൾ പറഞ്ഞു. ലക്ഷ്മിക്ക് ഇതെല്ലാം കേട്ടപ്പോൾ വലിയ സങ്കടമാണ് ഉണ്ടായത്.

അവർ സംസാരിച്ചു നിൽകവേ കൂട്ടുകാരായ വിനോദ് അമ്പാടി കലേഷ് തുടങ്ങിയവർ എല്ലാം അവർക്ക് ഒപ്പം ചേർന്നു. അപ്പോഴാണ് അവളുടെ കൂട്ടുകാരി ജാസ്മിൻ വന്ന് എന്തെങ്കിലും സമ്മാനം ആരതിക്ക് ഇന്ന് വാങ്ങേണ്ട എന്ന് ചോദിച്ചത്. കൂട്ടുകാർ എല്ലാവരും തങ്ങളുടെ കൈയിലുള്ള പണം എടുക്കുന്ന തിരക്കിലാണ്. അപ്പോഴാണ് ലക്ഷ്മി തന്റെ മണി പേഴ്സിലേക്ക് ഒന്ന് നോക്കിയത്. അതിൽ വെറും 20 രൂപയുടെ ഒരു നോട്ടും.

അല്പം നാണയത്തുട്ടുകളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. 20 രൂപയുടെ നോട്ട് കയ്യിലെടുത്ത് തിരുമ്പി പിടിച്ചു നിൽക്കുമ്പോഴാണ് കൂട്ടുകാരിയായ മാളു ചോദിച്ചത് എന്താ ലക്ഷ്മി നീ പണം തരുന്നില്ലേ എന്ന്. മാളുവിന്റെ കയ്യിൽ ആ 20 രൂപ വെച്ചുകൊടുക്കുമ്പോൾ ലക്ഷ്മിയുടെ കണ്ണുകൾ നിറയുകയായിരുന്നു. എന്റെ കയ്യിൽ ഇപ്പോൾ ഇതു മാത്രമേ ഉള്ളൂ എന്ന് അവൾ പറഞ്ഞു. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.