എല്ലാവരും എതിർത്തിട്ടും കുറ്റപ്പെടുത്തിയിട്ടും അവൾ ആ വികലാംഗനെ വിവാഹം കഴിക്കാൻ ഒരുങ്ങുകയായിരുന്നു…

വരൻ കെവിൻ. വധു കിം. വരനായ കെവിനെ എഴുന്നേൽക്കാനോ നടക്കാനോ സാധിക്കുമായിരുന്നില്ല. അവൻ വികലാംഗനായിരുന്നു. വീൽചെയറിന്റെ സഹായത്തോടുകൂടിയിട്ടാണ് അവൻ സഞ്ചരിച്ചിരുന്നത്.എന്നാൽ കിമ്മിനെ ആകട്ടെ യാതൊരു കുഴപ്പവും ഉണ്ടായിരുന്നില്ല. കൂടാതെ അവൾ അതീവ സുന്ദരി കൂടിയായിരുന്നു. കെവിനെ സ്നേഹിച്ചാണ് വിവാഹം കഴിക്കാനായി തയ്യാറായിരിക്കുന്നത്. കൂട്ടുകാരും ബന്ധുക്കളും ഇതിന് എതിർത്തുവെങ്കിലും അവൾ ഈ വിവാഹത്തിൽ നിന്ന് പിന്മാറാനായി തയ്യാറായിരുന്നില്ല.

   

കെവിന്റെ എല്ലാവിധ പ്രശ്നങ്ങളും അറിഞ്ഞുകൊണ്ടുതന്നെയാണ് അവനെ വിവാഹം ചെയ്യാനായി തയ്യാറായത്. വളരെ കാലങ്ങൾക്കു മുൻപ് ഒരു കാർ അപകടത്തിൽ നഷ്ടപ്പെട്ടതായിരുന്നു കെവിന്റെ നടക്കാനുള്ള കഴിവ്. പിന്നീടങ്ങോട്ട് വീൽചെയറിൽ ആയിത്തീരുന്ന അവന്റെ ജീവിതത്തിലേക്ക് വെളിച്ചമായി വന്നത് കിം ആയിരുന്നു. അവനുമായി സംസാരിക്കാനും സമയം ചെലവിടാനും തുടങ്ങി ഇരുവരും തമ്മിൽ പ്രണയത്തിലാവുകയും ചെയ്തു. ഇണപിരിയാനാവാത്ത സുഹൃത്തുക്കളായി തുടങ്ങിയെങ്കിലും പിന്നീട് അവർ നല്ല കാമുകി കാമുകന്മാരായി.

അവർക്ക് ഒരിക്കലും പിരിയാൻ കഴിയില്ല എന്ന് ഇരുവരും മനസ്സിലാക്കി. തന്റെ ബന്ധുക്കളും വീട്ടുകാരും എല്ലാം എതിർത്തിട്ടും കെവിനെ തന്നെ വിവാഹം കഴിക്കാനായി തീരുമാനിക്കുകയായിരുന്നു. തന്റെ ഈ അവസ്ഥയിൽ തന്നെ കൈവിടാതെ ചേർത്തുനിർത്തുന്ന കിമ്മിനെ ഒരുപാട് ഇഷ്ടമായിരുന്നു. അതുകൊണ്ടുതന്നെ വിവാഹത്തിനുമുൻപ് കെവിൻ ഒരു കാര്യം മറച്ചുവെച്ചു. അങ്ങനെ അവരുടെ വിവാഹത്തിന് നാൾ വന്നിത്തുകയും ഇരുവരും വിവാഹ വേഷത്തിൽ പള്ളിയിൽ എത്തിച്ചേരുകയും ചെയ്തു.

വിവാഹത്തിന്റെ കർമ്മങ്ങൾ നടത്തുന്നതിനായി വൈദികൻ എല്ലാവരോടും എഴുന്നേറ്റു നിൽക്കാനായി ആവശ്യപ്പെട്ടു. കെവിൻ ഒഴികെ ബാക്കി എല്ലാവരും എഴുന്നേറ്റു നിൽക്കാനാണ് വൈദികൻ പറഞ്ഞത്. എന്നാൽ ഏവരെയും ഞെട്ടിച്ചുകൊണ്ട് ആദ്യം എഴുന്നേറ്റുനിന്നത് കെവിനായിരുന്നു. ഏവരും അത്ഭുതപ്പെട്ടുപോയി. എന്നാൽ ചെറുതായി കാലിന് അനക്കം ലഭിച്ച കെവിൻ ഈ സത്യം കിമ്മിനോട് ഒളിച്ചു വയ്ക്കുകയും ഒരു ഫിസിയോതെറാപ്പിസ്റ്റ് സഹായത്തോടുകൂടി കാലിനെ പൂർണമായി നടക്കുന്ന അവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്യുകയായിരുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.