തന്റെ അമ്മയെ തല്ലിയ അച്ഛനോട് എട്ടു വയസ്സുകാരൻ ചെയ്തത് കണ്ടു ഞെട്ടി സോഷ്യൽ ലോകം

അമ്മയെ അതിക്രൂരമായി തല്ലുന്നത് കണ്ട് എട്ടുവയസ്സുകാരൻ ചെയ്തത് കണ്ടു കൈയ്യടിച്ച് സോഷ്യൽ ലോകം. അമ്മയെ അച്ഛൻ അടിക്കുന്നത് കണ്ട് പലപ്പോഴും വേദനയോടെ സാക്ഷിയാകേണ്ടിവരുന്നത് കുഞ്ഞുങ്ങളാണ്. അമ്മയെ തല്ലല്ലേ എന്ന് പറഞ്ഞ് കരയാനും തടുക്കാനും അവർ ആവുന്നതും ശ്രമിക്കുകയും ചെയ്തേക്കാം. എന്നാൽ ഉത്തർപ്രദേശിലെ ഒരു നഗരത്തിൽ ഈ എട്ടുവയസ്സുകാരൻ ചെയ്തത് വളരെ ധീരമായ ഒരു കാര്യമാണ്.

   

നിരന്തരം തന്റെ ഭാര്യയെ തല്ലുന്ന ആളാണ് കുട്ടിയുടെ പിതാവ്. പലപ്പോഴും ഈ എട്ടുവയസ്സുകാരന് മാതാവിനെ പിതാവ് ഉപദ്രവിക്കുന്നതിന് സാക്ഷിയാകേണ്ടി വന്നിട്ടുണ്ട്. അമ്മ അടി കൊണ്ട് വേദനയാൽ പുളയുന്നത് കണ്ട് ഇത്തവണ അവൻ വെറുതെയിരുന്നില്ല. ഇറങ്ങി പോലീസ് സ്റ്റേഷനിലേക്ക് ഓടി അതും രണ്ടര കിലോമീറ്റർ ഓളം. പോലീസ് ഉദ്യോഗസ്ഥരോട് അവൻ കാര്യങ്ങൾ പറഞ്ഞു.

അത് പിതാവിന്റെ അറസ്റ്റിലേക്ക് എത്തുകയും ചെയ്തു. പോലീസ് സ്റ്റേഷനിൽ എത്തി പരാതിപ്പെടാൻ പലരും ഭയപ്പെടുത്തുന്നിടത്താണ് തന്റെ മാതാവിന് നീതി കിട്ടാനായി എട്ടു വയസ്സുകാരൻ രണ്ടര കിലോമീറ്റർ ഓടി പോലീസ് സ്റ്റേഷനിൽ എത്തിയത്. ഈ മിടുക്കന്റെ ധൈര്യം എല്ലാവരും മാതൃകയാക്കേണ്ടതാണ്. യുപി പോലീസിലെ സീനിയർ ഓഫീസറായ രാഹുൽ.

ശ്രീവാസ്തവയാണ് ചിത്രം അടക്കം സംഭവം പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. ചെറിയ ഒരു കുട്ടിക്ക് പോലും അക്രമങ്ങളെ ചെറുക്കാനും പോലീസ് സ്റ്റേഷനിൽ അവ റിപ്പോർട്ട് ചെയ്യാനും കഴിയും എന്നുള്ള വലിയ പാഠം ഈ കുട്ടി പഠിപ്പിച്ചിരിക്കുന്നു എന്നും അദ്ദേഹം കുറിച്ചു. തുടർന്ന് വീഡിയോ കാണുക.