കഷ്ടപ്പാടിന്റെ വില കഷ്ടപ്പെടുന്നവന് മാത്രമേ അറിയാൻ സാധിക്കു. ഈ വാക്കുകൾ ഒരുപാട് നമ്മൾ കേട്ടിട്ടുണ്ട്. അത് അർത്ഥവത്താണ് എന്ന് ബോധ്യപ്പെടുത്തുന്ന ഒരുപാട് വീഡിയോകൾ സോഷ്യൽ മീഡിയയിൽ നമ്മൾ കണ്ടിട്ടുണ്ട്. തരത്തിൽ ഒന്നാണ് ഇത്. വഴിയരികിൽ നിർത്തിയിട്ടിരിക്കുന്ന ബസ് യാത്രക്കാരനോട് എന്തെങ്കിലും വേണോ എന്ന് ചോദിച്ച് ഒരു വഴിയോര കച്ചവടക്കാരൻ വന്നു.
അയാളിൽ നിന്നും ഒരു പാക്കറ്റ് ഫുഡ് വാങ്ങിയശേഷം പണം നൽകാതെ കബളിപ്പിക്കുകയാണ് ബസ് യാത്രക്കാരൻ. ബസ് ഇട്ടിരുന്ന സ്ഥലത്ത് നിന്ന് മുന്നോട്ട് നീങ്ങിത്തുടങ്ങി അത്കൊണ്ട് തന്നെ തന്റെ പണം ലഭിക്കുമോ എന്നുള്ള വെപ്രാളത്തിൽ അദ്ദേഹം പുറകെ ഓടുന്നതും കാണാം. ബസ് കുറച്ചു ദൂരം നീങ്ങിയിട്ടും പൈസ കൊടുക്കുന്നില്ല എന്നും ഈ രീതികളെല്ലാം പരിധിവിടുന്നു എന്നും കണ്ട ബസ് ഡ്രൈവർ ഉടനെ തന്നെ ബസ് നിർത്തി പുറത്തേക്ക് ഇറങ്ങി വന്നു.
ശേഷം യാത്രക്കാരന്റെ കയ്യിൽ നിന്ന് പണം വാങ്ങി അദ്ദേഹത്തിന് നൽകി. ശരിയാണ് ആ ബസ് യാത്രക്കാരനെക്കാൾ കൂടുതൽ അദ്ദേഹത്തിന്റെ കഷ്ടപ്പാട് എന്താണെന്ന് ആ ബെസ്റ്റ് ഡ്രൈവർക്ക് മനസ്സിലായി. ദിവസേനയുള്ള വരുമാനത്തിനു വേണ്ടി കഷ്ടപ്പെടുന്നവരെ കാണുമ്പോൾ ഉള്ള പുച്ഛം എന്നത് അത്ര നല്ലതല്ല.
നിങ്ങൾക്ക് നല്ല രീതിയിൽ ജീവിക്കാൻ കഴിയുന്നുണ്ട് എങ്കിൽ ഇതുപോലെ ദിവസവും വരുമാനത്തിന് വേണ്ടി കഷ്ടപ്പെടുന്നവരുടെ കൂടി കഷ്ടപ്പാട് ആ ജീവിതത്തിൽ ഉണ്ടെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. തുടർന്ന് വീഡിയോ കാണുക.