നായക്കുട്ടി അമ്മയായി സ്നേഹിച്ചത് ഒരു പശു തള്ളയെ. ഇത് നിങ്ങൾ കാണാതെ പോകരുത്…

ഒരു കർഷകനെ കുറച്ചു പശുക്കൾ ഉണ്ടായിരുന്നു. ആ പശുക്കളെ കാത്തു പരിപാലിക്കുന്നതിനായി അദ്ദേഹം ഒരു നായയെ വളർത്തിയിരുന്നു. ആ നായ ഗർഭിണിയാവുകയും അതിന്റെ പ്രസവത്തിൽ അത് മരണപ്പെടുകയും ചെയ്തു. എന്നാൽ അതിന്റെ കുഞ്ഞിനെ ആ കൃഷിക്കാരൻ വളർത്താനായി ആരംഭിച്ചു. എന്നാൽ ആ തൊഴുത്തിൽ വളർന്ന നായക്കുട്ടി പശു തന്റെ അമ്മയാണെന്ന് കരുതി അതിനെ സ്നേഹിച്ചു. ആ തള്ള പശു ആകട്ടെ ആ നായക്കുഞ്ഞിനെ.

   

സ്വന്തം കുഞ്ഞിനെ പോലെ നോക്കിവളർത്തുകയും നക്കുകയും ചെയ്തു. അത്രമേൽ സ്നേഹം അമ്മ പശു നായകുട്ടിക്ക് കൊടുക്കുകയുണ്ടായി. എന്നാൽ നായകുട്ടി വളർന്നപ്പോൾ അതു തന്റെ അമ്മയാണ് എന്ന് തന്നെ വിശ്വസിക്കുകയായിരുന്നു. എന്നാൽ ആ കർഷകൻ കുറച്ചുനാളുകൾക്കു ശേഷം ആ പശുത്തളയെ വിൽക്കുകയായിരുന്നു. എന്നാൽ നായ്ക്കുട്ടി പിന്നീട് ഭക്ഷണം ഒന്നും കഴിക്കാതെ ഒരു മനുഷ്യൻ എങ്ങനെ കരയുന്നുവോ അതുപോലെ തന്നെ കരയാനായി തുടങ്ങി.

കാര്യം എന്താണെന്ന് മനസ്സിലാക്കിയ കർഷകൻ ആ നായക്കുഞ്ഞിനെ ആശ്വസിപ്പിക്കാൻ ആയി ശ്രമിച്ചു. എന്നാൽ നായക്കുട്ടി ആശ്വസിക്കാൻ തയ്യാറായിരുന്നില്ല. അത് അതിന്റെ അമ്മയെ കാണാനായി വളരെയധികം കരയാനായി തുടങ്ങി. അവസാനം ആ കർഷകൻ പശുവിനെ വിറ്റിരുന്നത് തൊട്ടടുത്തേക്ക് തന്നെയായിരുന്നു. ആ സ്ഥലത്തേക്ക് നായ്ക്കുട്ടി അന്വേഷിച്ച് പോവുകയും തന്റെ അമ്മ പശുവിനെ കണ്ടെത്തുകയും ചെയ്തു.

എന്നാൽ ദേഷ്യം വന്ന ആകർഷകൻ നായക്കുട്ടിയെ പിടിച്ചുകൊണ്ടുവന്ന് വീട്ടിൽ കെട്ടിയിടുകയായിരുന്നു. എന്നാൽ നായ്ക്കുട്ടി വീണ്ടും കരയാനായി തുടങ്ങി. അവസാനം ആ കർഷകൻ കൊടുത്ത വിലയ്ക്ക് തന്നെ പശുവിനെ തിരിച്ചു വാങ്ങുകയായിരുന്നു. തള്ള പശുവിനെ വീട്ടിലേക്ക് കൊണ്ടുവന്നതും നായക്കുട്ടിക്ക് വളരെയധികം സന്തോഷമായി. തന്റെ അമ്മയെ വീണ്ടും കാണാൻ കഴിഞ്ഞതിലും സ്വന്തമായി ലഭിച്ചതിലും ആ നായ്ക്കുട്ടിക്ക് വളരെയധികം സന്തോഷമുണ്ടായി. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.