മുപ്പതു വർഷമായി ഭിക്ഷ യാചിക്കുന്ന സ്ത്രീയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയത് കണ്ട് ഞെട്ടി പോലീസ് ഉദ്യോഗസ്ഥർ

ജമ്മുകാശ്മീരിലെ റൗച്ചൊരി ജില്ലയിൽ ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന യാചക സ്ത്രീയെ മെച്ചപ്പെട്ട ജീവിത സാഹചര്യം നൽകുന്നതിനായി ഷെൽട്ടർ ഹോമിലേക്ക് മാറ്റിയിരുന്നു. പിന്നീട് ഇവര് താമസിച്ചിരുന്ന താത്കാലിക സ്ഥലം പരിശോധിച്ച ഉദ്യോഗസ്ഥർ കണ്ടെത്തിയത് ഞെട്ടിക്കുന്ന സംഭവങ്ങൾ. അറുപതിയഞ്ചു വയസ്സുള്ള ഇവർ മുപ്പതു വർഷമായി ബസ് സ്റ്റാൻഡിലും സമീപപ്രദേശത്തെ തെരുവുകളിലും ഭിക്ഷ യാചിച്ചാണ് ജീവിച്ചിരുന്നത്.

   

ഇത്തരക്കാർക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യം നൽകുന്നതിനായി അഭയകേന്ദ്രത്തിലേക്ക് മാറ്റിയതായി അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ വെളിപ്പെടുത്തി. ഇവർ താമസിച്ചിരുന്ന സ്ഥലം വൃത്തിയാക്കാൻ എത്തിയ മുൻസിപ്പൽ കമ്മിറ്റി തൊഴിലാളികളാണ് മൂന്ന് പ്ലാസ്റ്റിക് ബോക്സിലും ബാഗുകളിലും ആയി നോട്ടുകളും ചില്ലറകളും ഭദ്രമായി പൊതിഞ്ഞു വച്ചിരിക്കുന്നത് കണ്ടെത്തിയത്. അപ്പോൾ തന്നെ പോലീസിനെ വിവരം അറിയിച്ചു.

പോലീസും മജിസ്ട്രേറ്റും സ്ഥലത്തെത്തി പരിശോധന നടത്തി. മണിക്കൂറുകൾക്കു ശേഷമാണ് രണ്ടു ലക്ഷത്തി എൺപതി എണ്ണായിരത്തി അഞ്ഞൂറ്റി ഏഴു രൂപ എണ്ണി തിട്ടപ്പെടുത്തിയത് എന്ന് കമ്മീഷണർ വ്യക്തമാക്കി. പണം ഉടമയ്ക്ക് തന്നെ തിരികെ നൽകും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭിക്ഷ യാചിച്ചു കിട്ടിയ പണം മുഴുവൻ ഇവർ പ്ലാസ്റ്റിക് ബോക്സിൽ ആക്കി സൂക്ഷിക്കുകയായിരുന്നു.

ഇവർ എവിടെ നിന്ന് വരുന്നതാണെന്നോ മറ്റു വിവരങ്ങളൊ ഒന്നും ആർക്കും അറിയില്ല. മുപ്പതു വർഷങ്ങളായി ഇവർ ഇവിടെ ഭിക്ഷ യാചിക്കുന്നുണ്ട്. പണം കണ്ടെത്തി നൽകിയ മുൻസിപ്പൽ തൊഴിലാളികളുടെ സത്യസന്ധതയെ മജിസ്ട്രേറ്റ് അഭിനന്ദിച്ചു. ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ തുടങ്ങുന്ന വീഡിയോ കാണുക.