മണ്ണിനടിയിൽ നിന്ന് എന്താണ് ഈ ആന കുഴിച്ചെടുക്കുന്നതെന്ന് കണ്ട നാട്ടുകാർ ഞെട്ടി

16 ആനകൾ ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്കുള്ള യാത്രയിലാണ്. എവിടേക്കാണ് ഇവരുടെ യാത്രയെന്നൊന്നും ആർക്കും പറയാൻ സാധിക്കില്ല. നോർത്ത് ഇന്ത്യയിലെ ചാമ്പ്ര ഡിസ്ട്രിക്ടിലൂടെ ആണ് ഇവരെല്ലാവരും പോകാറ്. അതുകൊണ്ടുതന്നെ അവിടെയുള്ളവർക്ക് ഇതിൽ പുതുമയൊന്നുമില്ല. ചുറ്റും കാട് ആയതുകൊണ്ട് ഇവർ കാട്ടിൽ പോയി ഭക്ഷണവും വെള്ളവും കഴിക്കും. ഗ്രാമത്തിലുള്ളവർക്ക് ഒരു ശല്യവും ഇല്ല.

   

എന്നാൽ എല്ലാവരെയും ഞെട്ടിക്കുന്ന ഒരു സംഭവം ഈ ആനകൾ പോയപ്പോൾ നടന്നു. ഒരു ആന മാത്രം ഒരു ഗ്രൗണ്ടിൽ നിൽക്കുന്നു. അതുതന്റെ തുമ്പിക്കൈ കൊണ്ട് മണ്ണിൽ കുഴിക്കുകയാണ്. എന്താണ് ആന ചെയ്യുന്നതെന്ന് ഗ്രാമവാസികൾക്ക് ഒന്നും മനസ്സിലായില്ല. മറ്റ് ആനകൾ പോവുകയും ചെയ്തു. ഇത് വളരെ വെപ്രാളത്തിൽ മണ്ണ് കുഴിക്കുന്നു.

ഇത് കണ്ട് നാട്ടുകാരെല്ലാം ചുറ്റും കൂടി എന്നാൽ അടുത്തേക്ക് പോകാൻ അവർക്ക് പേടിയായിരുന്നു. 11 മണിക്കൂറോളം ആ ആന കുഴിച്ചു കൊണ്ടിരുന്നു. എന്താണ് സംഭവം എന്ന് നോക്കാം നാട്ടുകാർ തീരുമാനിച്ചു. ആന വളരെ ക്ഷീണിച്ചിരുന്നത് കൊണ്ടു നാട്ടുകാർ അതിന് വെള്ളം വെച്ച് കൊടുത്തു ആന വെള്ളം കുടിക്കാൻ പോയ തക്കം നോക്കി ആളുകൾ ആ കുഴിയിലേക്ക് നോക്കി.

ആളുകൾ ഞെട്ടിപ്പോയി മാസങ്ങളോളം പ്രായമുള്ള ഒരു കുഞ്ഞാന അതിൽ പെട്ടു കിടക്കുന്നു. അതിനെ രക്ഷിക്കാനാണ് ഈ അമ്മയാന ഇത്രനേരം ശ്രമിച്ചത്. നാട്ടുകാർ ആ കുഞ്ഞാനയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അതിന്റെ അമ്മ ആന തന്നെ അതിനെ ഒടുവിൽ രക്ഷപ്പെടുത്തി.തുടർന്ന് വീഡിയോ കാണുക. Video credit : a2z Media