തന്റെ കുഞ്ഞിനെ രക്ഷിക്കാൻ അണ്ണാൻ ചെയ്തത് കൊണ്ട് അമ്പരന്ന് നാട്ടുകാർ

എല്ലാവർക്കും ഒരുപോലെ ഇഷ്ടമുള്ള ഒന്നാണ് അണ്ണാറക്കണ്ണൻ. തൊടാനായി അടുത്ത ചെല്ലുമ്പോൾ വാലും കുലുക്കി തിരിഞ്ഞോടുന്ന സൂത്രക്കാരൻ ആണ് അണ്ണാറക്കണ്ണൻ. തന്റെ വീടിനടുത്തുള്ള തോട്ടത്തിലൂടെ എന്നത്തെയും പോലെ നടക്കാൻ ഇറങ്ങിയതായിരുന്നു മിഖായേൽ. അപ്പോഴാണ് ഒരു അണ്ണാൻ അയാളുടെ അടുത്തു വരുകയും ചുറ്റും കറങ്ങുകയും ശബ്ദം ഉണ്ടാക്കുകയും ഒക്കെ ചെയ്തത്.

   

ആദ്യമയാൾ കരുതിയത് അതിന് വിശന്നിട്ട് ആയിരിക്കും ഇങ്ങനെയൊക്കെ ചെയ്യുന്നത് എന്നാണ്. അതുകൊണ്ടുതന്നെ അയാൾ അയാളുടെ കയ്യിൽ ഉണ്ടായിരുന്ന കുറച്ച് കപ്പലണ്ടികൾ അതിന് ഇട്ടുകൊടുത്തു. എന്നാൽ ആ അണ്ണാൻ അത് എടുക്കാതെ അയാളുടെ ചുറ്റും കറങ്ങി വീണ്ടും ശബ്ദം ഉണ്ടാക്കിക്കൊണ്ടിരുന്നു. കുറച്ചു തിരക്കിലായിരുന്നതുകൊണ്ട് തന്നെ മിഖായേൽ വീണ്ടും നടക്കാൻ തുടങ്ങി.

അപ്പോൾ ആ അണ്ണൻ ചാടി മിഖായേലിന്റെ കാലുകളിൽ കയറുകയും മിഖായേൽ ശ്രദ്ധിച്ചെന്നു കണ്ടപ്പോൾ ഇറങ്ങി ദൂരത്തേക്കു മാറി നിന്ന് ശബ്ദം ഉണ്ടാക്കുകയും ചെയ്തു. അതുകണ്ട് മിഖായേൽ അങ്ങോട്ട് ചെന്നു. അപ്പോളാണ് ആ അണ്ണൻ കുറച്ചുകൂടി മുന്നോട്ടുപോയി ഒരു മരത്തിന്റെ ചുവട്ടിൽ ആയി പോയി നിന്നു. അങ്ങോട്ട് ചെന്ന മിഖായേൽ കണ്ടത് ഒരു കാലൊടിഞ്ഞു കിടക്കുന്ന അണ്ണാൻ കുഞ്ഞിനെ ആണ്.

അപ്പോഴാണ് മിഖായേലിന് മനസ്സിലായത് ആ അണ്ണാൻ പറഞ്ഞത് തന്റെ കുഞ്ഞിനെ രക്ഷിക്കാൻ ആണ് എന്ന്. ഉടൻതന്നെ മിഖായേൽ അനിമൽ റെസ്ക്യൂ സെന്റർലേക്ക് വിവരം അറിയിക്കുകയും അവർ അതിനെ രക്ഷിക്കുകയും ചെയ്തു. പരിക്കു മാറിയ അണ്ണാൻ കുഞ്ഞിനെ മിഖായേൽ തന്റെ വീട്ടിലേക്ക് കൊണ്ടുവന്നു. കൂടുതൽ അറിയാൻ വീഡിയോ കാണുക. Video credit : a2z Media