ചേച്ചിയെ പെണ്ണുകാണാൻ പോയ ചെറുക്കൻ അനിയത്തിയെ എങ്ങനെ കെട്ടി എന്ന് കേൾക്കേണ്ടേ…..

ഒരുപാട് വീട്ടിലായി രവി ഇപ്പോൾ പെണ്ണു കാണാനായി പോകുന്നു. പലപ്പോഴായും പലപല കാരണങ്ങൾ പറഞ്ഞാണ് അവൻ ഓരോ പെണ്ണുകാണലും മുടക്കിയിരുന്നത്. അവന്റെ അച്ഛൻ രാമനും അമ്മ ജാനഗിക്കും ഇപ്രാവശ്യം അവൻ എന്തിനാണ് ഈ പെണ്ണിനെ വേണ്ട എന്ന് പറഞ്ഞത് എന്ന് മനസ്സിലായില്ല. കൂടെ പോയിരുന്ന അവന്റെ കൂട്ടുകാരൻ ആനന്ദ് പറഞ്ഞിട്ടാണ് അവർ കാര്യം അറിഞ്ഞത്. സാധാരണ പെണ്ണുകാണാൻ പോയിട്ട് പെണ്ണിന് മുടി കുറവാണെ നിറം കുറവാണ് പഠിപ്പു കുറവാണ്.

   

എന്നെല്ലാം പറഞ്ഞു ഇതെല്ലാം മുടക്കിയിരുന്ന രവി ഇപ്രാവശ്യം അതെല്ലാം ഉണ്ടായിട്ടും എന്തുകൊണ്ടാണ് ഈ കല്യാണം വേണ്ട എന്ന് പറഞ്ഞത് എന്ന് കൂട്ടുകാരൻ വ്യക്തമാക്കി. ആ പെൺകുട്ടിയുടെ അച്ഛൻ ഒരു ഓട്ടോ ഡ്രൈവർ ആയിരുന്നു. കൂടാതെ അവിടെ മൂന്ന് പെൺമക്കളാണ്. അതിൽ മൂത്ത മകളെയാണ് രവി പെണ്ണ് കാണാനായി പോയത്. ഈ പെൺകുട്ടിയെ കല്യാണം കഴിച്ചാൽ വലിയ സ്ത്രീധനം ഒന്നും കിട്ടില്ലെന്നും താഴെയുള്ള രണ്ട് പെൺകുട്ടികൾ.

കൂടി തന്റെ തലയിൽ ആകുമെന്ന് അവൻ ഭയപ്പെട്ടിരുന്നത്. അങ്ങനെ അവൻ ആ വിവാഹവും വേണ്ടെന്നുവച്ചു. പിന്നീട് പ്രായം കൂടിക്കൂടി പോകവേ അവസാനം രണ്ടാം കെട്ട് ആയാലും കുഴപ്പമില്ല ഒരു പെണ്ണിനെ കിട്ടിയാൽ മതി എന്ന നിലയിലായി രവി. അവസാനം അവന്റെ അച്ഛനും അമ്മയും കൂടി രണ്ടാം കെട്ട് കാരിയായ ഒരു പെണ്ണിനെ കാണാൻ അവനെയും കൂട്ടി പോയി.

പെണ്ണിൻറെ വീട് എത്തിയപ്പോൾ പുതുക്കി പണിഞ്ഞത് കൊണ്ടായിരിക്കണം അവൻ മുൻപ് കാണാൻ പോയ ഒരു പെൺകുട്ടിയുടെ വീട് തന്നെയായിരുന്നു അത്. ആ പെൺകുട്ടിയുടെ അനിയത്തി സീമയായിരുന്നു ഈ രണ്ടാം കെട്ടുകാരി. അവനെ കണ്ടതും പെൺകുട്ടിയുടെ ചേച്ചി അതായത് ഇവൻ മുൻപ് കാണാൻ പോയ പെൺകുട്ടി ചിരിച്ചുകൊണ്ട് അകത്തേക്ക് പോയി. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.