വഴിയരികിൽ നിന്ന അന്ധനെ വഴികാട്ടിയായി കൊച്ചു ബാലൻ. ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ…

നാം എല്ലാവരും പണത്തിനു പിറകെയുള്ള ഓട്ടത്തിലാണ്. എന്തെല്ലാമോ നേടിയെടുക്കാൻ വേണ്ടി നാം മറ്റുള്ളവരെ കണ്ടില്ലെന്നു നടിച്ച് ഓടിപ്പോകുന്നു. കണ്ണുള്ള നാമേവരും കണ്ണില്ലാത്തവരായാണ് ഈ ലോകത്ത് ചലിച്ചുകൊണ്ടിരിക്കുന്നത്. ആരെയും ശ്രദ്ധിക്കാനോ മറ്റുള്ളവരുടെ പ്രശ്നങ്ങൾ കാണാനോ മറ്റുള്ളവർക്ക് താങ്ങാനോ തണലാകാനോ ഒന്നും നാം ഇപ്പോൾ തയ്യാറല്ല. സ്വന്തം കാര്യം സിന്ദാബാദ് എന്ന നിലയിലാണ് നാം ഓരോരുത്തരും ഇന്ന് ഈ ലോകത്ത് ജീവിച്ചു കൊണ്ടിരിക്കുന്നത്.

   

ആരെയും സഹായിക്കാൻ എന്ന് മനസ്സില്ല. മനസ്സുണ്ടെങ്കിൽ തന്നെ ആരെയും സഹായിക്കാൻ ആർക്കും സമയവുമില്ല. എന്നാൽ ഏവരെയും സന്തോഷത്തിലും കണ്ണീരിലും എന്തിനു പറയുന്നു അല്പം അഭിമാനത്തിലും എത്തിക്കുന്ന ഒരു ചിത്രമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. തമിഴ്നാട്ടിലാണ് ഈ സംഭവം നടക്കുന്നത്. ഒരു ബസ്റ്റോപ്പിൽ ആരുടെയും സഹായമില്ലാതെ കഷ്ടപ്പെട്ട് ഒരു അന്ധനായ വ്യക്തി നിൽക്കുകയാണ്. അദ്ദേഹത്തിൻറെ ആവശ്യം ബസ്സിൽ കയറി വീട്ടിൽ പോവുക എന്നതാണ്.

എന്നാൽ അദ്ദേഹത്തിന് കണ്ണിന് കാഴ്ചയില്ലാത്തതുകൊണ്ടുതന്നെ ആരെങ്കിലും അദ്ദേഹത്തെ മനസ്സറിഞ്ഞ് സഹായിച്ചാൽ മാത്രമേ വീട്ടിലേക്ക് പോകാനായി സാധിക്കു. അല്ലാത്തപക്ഷം അദ്ദേഹം റോഡിലേക്ക് ഇറങ്ങിയാൽ കണ്ണ് കാണാത്തതുകൊണ്ട് ഏതെങ്കിലും വണ്ടിയോ മറ്റോ അദ്ദേഹത്തിൻറെ ശരീരത്തിൽ തട്ടുകയും അദ്ദേഹം തെറിച്ചു വീഴുകയും ചെയ്യും. അതുകൊണ്ടുതന്നെ അദ്ദേഹം ഏറെ ക്ഷമയോടും സങ്കടത്തോടും കൂടി റോഡിൻറെ ഓരത്ത് ഒരു ബസ്റ്റോപ്പിൽ ആയി നിൽക്കുകയാണ്.

അപ്പോൾ അതിലെ ഒരുപാട് പേർ അങ്ങോട്ടുമിങ്ങോട്ടും പോകുന്നുണ്ടെങ്കിലും ആരും അദ്ദേഹത്തെ സഹായിക്കാൻ തയ്യാറാകുന്നില്ല. എന്നാൽ അതിലെ വന്ന ഒരു കൊച്ചു ബാലൻ ആണ് അദ്ദേഹത്തെ സഹായിക്കാൻ തയ്യാറാക്കുന്നത്. അവൻ അദ്ദേഹത്തിന്റെ വഴിയിൽ പിടിച്ചുകൊണ്ട് അദ്ദേഹത്തിന് എങ്ങോട്ടാണ് പോകേണ്ടത് എന്ന് അന്വേഷിച്ച് ആ സ്ഥലത്തേക്ക് പോകുന്ന ബസ് കണ്ടുപിടിച്ച ആ ബസ്സ് കൈ കാണിച്ചു നിർത്തി അദ്ദേഹത്തെ സുരക്ഷിതമായി ആ ബസ്സിൽ കയറ്റി വിടുകയാണ് ചെയ്യുന്നത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.