കൊച്ചു കുഞ്ഞിൻറെ ജീവൻ 17 കാരൻറെ കൈകളിൽ സുരക്ഷിതം. കയ്യടിച്ച് സോഷ്യൽ മീഡിയ…

ദൈവം ഉണ്ടെന്ന് പറയുന്നത് വെറുതെയല്ല കേട്ടോ. ദൈവം ശരിക്കും ഉണ്ട്. ഒരു സ്ഥലത്തും ഓരോ സന്ദർഭത്തിലും ഓരോ വ്യക്തികളുടെയും രൂപത്തിലും ഭാവത്തിലും ആണ് ദൈവം പ്രത്യക്ഷപ്പെടുന്നത്. ഇത്തരത്തിൽ സംഭവിച്ച ഒരു കാര്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആകുന്നതും പ്രശംസയ്ക്ക് പാത്രമാകുന്നതും. ഒരു ഫ്ലാറ്റിൽ ഒരു കൊച്ചു കുഞ്ഞ് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതിൻറെ അമ്മ അടുക്കളയിൽ എന്തോ പണികളിൽ മുഴുകിക്കൊണ്ടിരിക്കുന്നു.

   

കുഞ്ഞ് ഒറ്റയ്ക്കാണ് കളിച്ചുകൊണ്ടിരുന്നത്. ആ ഫ്ലാറ്റിനടിയിലായി ഒരു സ്ട്രീറ്റ് ഉണ്ടായിരുന്നു. ആ സ്ട്രീറ്റിൽ ഒരുപാട് പേർ അങ്ങോട്ട് ഇങ്ങോട്ടും പോയിക്കൊണ്ടിരിക്കുകയായിരുന്നു. കുറച്ചു ചെറുപ്പക്കാർ ഫ്ലാറ്റിനെ താഴെയായി നിന്ന് സംസാരിക്കുകയും കളിക്കുകയും എല്ലാം ചെയ്യുന്നുണ്ട്. ഓരോരുത്തരും അവനവൻറെ പ്രവർത്തികളിൽ ഏർപ്പെട്ടു കൊണ്ടിരിക്കുന്നു. ആ സമയത്ത് 17 വയസ്സ് പ്രായം വരുന്ന ഒരു ചെറുപ്പക്കാരൻ അവിടെ നിന്നിരുന്നു.

അവൻ യാദൃശ്ചികമായി ഫ്ലാറ്റിന്റെ മുകളിലേക്ക് ഒന്ന് നോക്കിയപ്പോൾ ആ കൊച്ചു കുഞ്ഞ് ഫ്ലാറ്റിനു മുകളിൽ നിന്ന് താഴേക്ക് വീഴുന്നതായി കണ്ടു. അവൻറെ കൃത്യസമയത്തുള്ള തക്കതായ ഇടപെടൽ കാരണം അവൻറെ ഇരു കൈകളും നീട്ടി ആ കുഞ്ഞിനെ പിടിക്കുകയാണ് ഉണ്ടായത്. തലനാരിക്ക് അവൻറെ കൈകളിൽ വന്നു വീണ കുഞ്ഞ് ജീവൻ നഷ്ടപ്പെടാതെ രക്ഷപ്പെട്ടു. അപ്പോഴും ആ കുഞ്ഞിൻറെ അമ്മ ഇതൊന്നും അറിയാതെ അടുക്കളയിൽ പണിയിൽ തന്നെയായിരുന്നു.

അടുത്തുണ്ടായിരുന്ന സിസിടിവി ക്യാമറയിൽ പകർന്ന് ദൃശ്യങ്ങൾ കണ്ട് ഏവരും അത്ഭുതപ്പെട്ടുപോയി. ആ കുഞ്ഞിനെ രക്ഷിക്കാൻ ആ ചെറുപ്പക്കാരൻ കാണിച്ച മനസ്സിന് കൊടുക്കണം ഒരു ബിഗ് സല്യൂട്ട്. രണ്ട് വയസ്സ് മാത്രം പ്രായം വരുന്ന ദോഹ മുഹമ്മദ് എന്ന് പറയുന്ന പെൺകുഞ്ഞ് ആയിരുന്നു ആ ഫ്ലാറ്റിന്റെ മുകളിൽ നിന്ന് ബാൽക്കണിയിൽ നിന്ന് താഴേക്ക് വീണത്. ലക്കി ക്യാച്ച് എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ സംഭവം ഉണ്ടായത് 2019 ലാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.